16 February Saturday

ആർഎസ‌്എസ‌് ക്ലബ്ബിൽനിന്ന‌് ബോംബ‌് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
ഉളിക്കൽ
ആർഎസ‌്എസ‌് ക്ലബ്ബിൽനിന്ന‌് നാടൻ ബോംബ‌് പിടികൂടി. വയത്തൂർ വിവേകാനന്ദ ആർട‌്സ‌് ആൻഡ‌് സ‌്പോർട‌്സ‌് ക്ലബ‌് കെട്ടിടത്തിൽനിന്നാണ‌് ബോംബ‌് പിടികൂടിയത‌്. വയത്തൂർ ഉത്സവത്തിനുമുമ്പ‌് ക്ലബ‌് പരിസരത്ത‌് വൻ സ‌്ഫോടനമുണ്ടായിരുന്നു. ജനങ്ങൾ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. മുമ്പ‌് ആർഎസ‌്എസ‌് ആയുധ പരിശീലനവും നിലവിൽ ബൈഠക്കും നടക്കുന്ന ക്ലബ്ബാണിത‌്. പിടികൂടിയ സ‌്ഫോടക വസ‌്തു ബോംബ‌് സ‌്ക്വാഡിന‌് കൈമാറിയതായി പൊലീസ‌് അറിയിച്ചു. 
ബോംബ‌് കണ്ടെത്തിയ സമയം ക്ലബ്ബിൽ ആർഎസ‌്എസ്സുകാർ ഉണ്ടായിരുന്നെങ്കിലും ആരെയും കസ‌്റ്റഡിയിലെടുത്തിട്ടില്ല.  ബോംബ‌് പിടികൂടിയ സംഭവത്തിൽ   പ്രതികളെ പിടികൂടണമെന്ന‌്  സിപിഐ എം ഉളിക്കൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top