23 January Wednesday

അവബോധം പകർന്ന‌് ഹരിതായനം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ഹരിതകേരള മിഷൻ നേതൃത്വത്തിൽ ആരംഭിച്ച ഹരിതായനം വീഡിയോ സന്ദേശജാഥ കൃഷ‌്ണമോനോൻ സ‌്മാരക വനിതാ കോളേജിൽ എത്തിയപ്പോൾ.

കണ്ണൂർ
ഹരിതകേരള മിഷൻ നേതൃത്വത്തിൽ ആരംഭിച്ച ഹരിതായനം വീഡിയോ സന്ദേശജാഥ ജില്ലയിൽ പര്യടനം തുടരുന്നു. ശനിയാഴ‌്ച രാവിലെ മയ്യിൽ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് രാധാമണി ഉദ‌്ഘാടനം ചെയ‌്തു. വി ഒ പ്രഭാകരൻ, ടി കെ ബാലകൃഷ‌്ണൻ, കെ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 
മയ്യിൽ, മുല്ലക്കൊടി, മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ, കൃഷ‌്ണമോനോൻ സ‌്മാരക വനിതാ കോളേജ‌്, കണ്ണൂർ തോട്ടട ഐടിഐ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഹരിതകേരള മിഷന്റെ ആശയങ്ങൾ പ്രാവർത്തികമാക്കിയ തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ‌് വീഡിയോ പ്രദർശനത്തിലൂടെ ജനങ്ങളിലെത്തിക്കുന്നത‌്. വെള്ളിയാഴ‌്ച രാവിലെ പത്തിന‌് തില്ലങ്കേരി സിഎച്ച‌്എം ഹയർ സെക്കൻഡറി, 11.30ന‌് മുടക്കോഴി സ‌്കൂൾ, പകൽ ഒന്നി‌ന‌് പാലാ ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ, മൂന്നിന‌് കോളയാട‌് ടൗൺ, അഞ്ചിന‌് മാലൂർ സിറ്റി എന്നിവിടങ്ങളിലാണ‌് പ്രദർശനം.
ഹരിത കേരളമിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ, റിസോഴ‌്സ‌് പേഴ‌്സൺ വി സഹദേവൻ, ആർദ്ര, അനുപ്രിയ എന്നിവരാണ‌് പ്രദർശനത്തിന‌് നേതൃത്വം നൽകുന്നത‌്.

 

പ്രധാന വാർത്തകൾ
 Top