23 January Wednesday

കെഎസ്ടിഎ ജില്ലാ സമ്മേളനം സെമിനാറിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
ചൊക്ലി
കെഎസ‌്ടിഎ  ജില്ലാ സമ്മേളനത്തോടനുബന്ധിച്ച‌്  ചൊക്ലി ടൗണിൽ  ‘നവോത്ഥാന കേരളം വേറിട്ട ചിന്തകൾ’ എന്ന വിഷയത്തിൽ  സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തി.   പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി വിജയൻ അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റിയംഗം പി സി ഗംഗാധരൻ സംസാരിച്ചു.  പ്രോഗ്രാം   കൺവീനർ  സിറോഷ് ലാൽ ദാമോദരൻ സ്വാഗതവും   എൻ ജി രാജേഷ് നന്ദിയും പറഞ്ഞു. കേരള ഫോക് ലോർ അക്കാദമിയുടെ നാടൻ കലാവിരുന്നും അരങ്ങേറി. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാർ കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്യും.  

 

പ്രധാന വാർത്തകൾ
 Top