07 August Friday

ദുരിതാശ്വാസ നിധിയിലേക്ക്‌ കർഷകസംഘം 4.20 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019

ദുരിതാശ്വാസനിധിയിലേക്ക്‌ കർഷകസംഘം ശേഖരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറുന്നു.

 കണ്ണൂർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കർഷകസംഘം ജില്ലാ കമ്മിറ്റി 4,20, 650 രൂപ നൽകി. കർഷകസംഘം ഘടകങ്ങൾ വഴിയാണ്‌ തുക ശേഖരിച്ചത്‌. കണ്ണൂർ ദിനേശ്‌ ഓഡിറ്റോറിയത്തിൽ പുതുതായി നെയ്‌ത്ത്‌ പരിശീലിച്ച്‌ ജോലിയിൽ പ്രവേശിച്ചവരുടെ സംഗമത്തിലാണ്‌ തുക കൈമാറിയത്‌. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ഒ വി നാരായണൻ, സെക്രട്ടറി വത്സൻ പനോളി , ട്രഷറർ പി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം സി വി മാലിനി, കമല ശ്രീധരൻ എന്നിവർ തുക മുഖ്യമന്ത്രിയെ ഏൽപിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top