23 September Wednesday

എന്തിനും തയ്യാറാണ്‌ ഇത്‌ കേരളത്തിന്റെ സ്വന്തം സേന

സ്വന്തം ലേഖകൻUpdated: Monday Aug 10, 2020

ഇരിട്ടിയിൽ രക്ഷാപ്രവർത്തനത്തിന് പോയ മുഴപ്പിലങ്ങാട്ടെ മത്സ്യത്തൊഴിലാളികൾ

മുഴപ്പിലങ്ങാട്
‘എന്തും നേരിടാൻ തയ്യാറാണ്, മനുഷ്യജീവൻ രക്ഷപ്പെടുത്താൻ ഞങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യും' ഇത് മുഴപ്പിലങ്ങാട്ടെ മത്സ്യത്തൊഴിലാളി കെ എസ് ബോബന്റെ വാക്കുകളാണ്. മുഴപ്പിലങ്ങാട് തെറിമ്മൽ ബീച്ചിൽനിന്ന് 11 മത്സ്യത്തൊഴിലാളികളാണ് ഇരിട്ടിയിൽ രക്ഷാപ്രവർത്തനത്തിന് പോയിട്ടുള്ളത്. ഫിഷറീസിന്റെയും കോസ്റ്റൽ പൊലീസിന്റെയും നിർദ്ദേശപ്രകാരമാണ് ഇവർ പോയത്.
മുസ്തഫ, വി പി ഡാനിയൽ, എ വിനോദ്, പി പി സനിത്ത്, പി പി നവാസ്, കെ കെ ബാബു, വി ഫൗറസ്, ഷിജിൻ, ജോബി ജോർജ്, റോഷിൻ എന്നിവരാണ് ബോബനോടൊപ്പം സംഘത്തിലുള്ളത്. കോസ്റ്റൽ വാർഡൻമാരോടൊപ്പം പൊതുമരാമത്തിന്റെ റസ്റ്റ്ഹൗസിലാണ് താമസം. 
2018ൽ ചാലക്കുടിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ 29 പേരും, 2019ൽ ഇരിട്ടി, മട്ടന്നൂർ, ശ്രീകണ്ഠപുരം മേഖലയിൽ രക്ഷാപ്രവർത്തനത്തിന് 33 പേരുമാണ് മുഴപ്പിലങ്ങാടുനിന്ന് പോയത്. ഈ വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ ആദ്യഘട്ടത്തിൽ 11 പേരാണ് പോയതെന്നും, ആവശ്യമായ സമയത്ത് കൂടുതൽപേരെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും ഇവർ പറഞ്ഞു. ജോലി സീസണായിട്ടും കോവിഡ് പോലും വകവയ്‌ക്കാതെയാണ് തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനെത്തി മാതൃകയാവുന്നത്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top