19 September Saturday

‘എഡ്യു ക്ലബ്‌’ ലൈനിൽ ഉണ്ട്‌; പഠനം ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
പഴയങ്ങാടി
മാടായി ഉപജില്ലയിലെ  വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക്  പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി എഡ്യു ക്ലബ്‌ മാടായി എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി.  ഓൺലൈൻ പoന പ്രവർത്തനങ്ങളോടൊപ്പം വിദ്യാർഥികളിലെ സർഗവാസനകൾപരിപോഷിപ്പിക്കാനാണ് ഇത് . ഓൺലൈൻ പഠനങ്ങൾക്ക് തടസ്സം നേരിടാതെ അവധി ദിനങ്ങളിലും  ശനി, ഞായർ ദിവസങ്ങളിലുമാണ് പ്രവർത്തനം.വിവിധ ക്ലബുകളിലൂടെ പഠന പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കെത്തിക്കാനാണ്‌ ആപ്ലിക്കേഷൻ .
മാടായി ഉപജില്ല ഇടി ക്ലബ്‌ കൺവീനർ ടി പി ഷാജിയാണ് രൂപകൽപ്പന.  ഓൺലൈനായി പരിസ്ഥിതി ക്വിസ് മത്സരം, വായനമത്സരം, ചാന്ദ്രദിന ക്വിസ് മത്സരംഎന്നിവ ഓൺലൈനായി നടന്നു. 
തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഐഎസ്‌ആർഒ മുൻ ശാസ്ത്രജ്ഞൻ പി എം സിദ്ധാർത്ഥനുമായുള്ള സംവാദം വെബിനാർ സംഘടിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് .ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽനിന്ന് educlubmadayi എന്ന പേരിൽ ഡൗൺലോഡ് ചെയ്യാം. വിക്ടേഴ്സ് ചാനൽ ലൈവും ഫസ്റ്റ് ബെൽ ക്ലാസുകളും ലഭ്യമാണ്.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top