17 August Saturday

ഹിറ്റ‌്‌ലർ ദാമുവും മുസ്സോളിനി വാസുവും പറയുന്നതും ചെയ്യുന്നത‌ും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

കണ്ണൂർ 

ഹിറ്റ‌്‌ലർ ദാമുവും മുസ്സോളിനി വാസുവും പറയുന്ന മനുഷ്യസ‌്നേഹം എന്തായിരിക്കും. കൊന്നുകളയുക എന്നുതന്നെയായിരിക്കും. വർഗീയതയെ  താലോലിക്കുന്ന അഭിനവ ഹിറ്റ‌്‌ലർമാർ രാജ്യം ഭരിക്കുന്ന വർത്തമാനകാലത്ത‌്  അതിനപ്പുറമെന്താണ‌് നമുക്ക‌് പ്രതീക്ഷിക്കാനാവുക. എന്നാൽ എല്ലാ ഏകാധിപതികളുടെയും അന്ത്യം ഒരുപോലെയായിരിക്കുമെന്നുറപ്പ‌്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നാടകയാത്രയായ ‘സ്വാതന്ത്ര്യമേ നിന്റെ പേരെഴുതുന്നു’  ജനങ്ങളോട‌് സംവേദിക്കുന്നത‌് ഇതൊക്കെയാണ‌്.  നാടകം  രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയാണ‌് പറയുന്നത‌്.  അതേസമയം കേരളത്തിൽനിന്നുയരുന്ന മനുഷ്യസ‌്നേഹത്തിന്റെ  വെളിച്ചവും സുഗന്ധവും നാടകം ആസ്വാദകരിൽ പകരുന്നു. കാൽടെക‌്സിൽ  കെ കെ രാഗേഷ‌് എം പി അവതരണ ഉദ‌്ഘാടനം നിർവഹിച്ചു.  നാരായണൻ കാവുമ്പായി  അധ്യക്ഷനായി‌. കരിവെള്ളൂർ മുരളി, രജിത മധു എന്നിവർ സംസാരിച്ചു. എ വി അജയകുമാർ സ്വാഗതവും വിജയൻ മാച്ചേരി നന്ദിയും പറഞ്ഞു.   
പ്രകാശ‌് ചെങ്ങൽ, ഉമേഷ‌് കല്യാശേരി,  എ അശോകൻ, സുനിൽ പാപ്പിനിശേരി, സുജിൽ മാങ്ങാട‌്, പി പി രതീഷ‌്കുമാർ, വിജേഷ‌് കൈലാസ‌്, രോഹിത‌് കൃഷ‌്ണ,  ജലജ മാങ്ങാട‌്, അമുതനന്ദ, ഗോപകുമാർ, ജി വി ഷാജി, എസ‌്  അഭിഷേക‌്, ബിനോയ‌് മാങ്ങാട‌് എന്നിവർ അരങ്ങിലും  അണിയറയിലുമുണ്ട‌്.  നാടകപ്രവർത്തകരുടെ കൂട്ടായ‌്മയിൽ രൂപപ്പെടുത്തിയ നാടകപ്രമേയത്തിന്റെ സംവിധാനം നിർവഹിച്ചത‌്  എ വി അജയകുമാറാണ‌്. ക്വാസി നസ്രുൾ ഇസ്ലാം, പോൾ എല്വാദ‌്, ബ്രഹ‌്ത്‌,  സച്ചിദാനന്ദൻ എന്നിവരുടെ കവിതകളും നാടകത്തിന‌് മാറ്റുകൂട്ടുന്നു. അഴീക്കോട‌് വൻകുളത്തുവയലിലും നാടകം അവതരിപ്പിച്ചു. ബുധനാഴ‌്ച വൈകിട്ട‌് അഞ്ചിന‌് ഇരിട്ടി, ഏഴിന‌് മട്ടന്നൂർ എന്നിവിടങ്ങളിൽ അവതരിപ്പിക്കും. തുടർന്നുള്ള മൂന്നുദിവസം വൈകിട്ട‌് രണ്ട‌് കേന്ദ്രങ്ങളിൽ  നാടകം അവതരിപ്പിക്കും 11ന‌് വൈകിട്ട‌് അഞ്ചിന‌് ചാലോട‌്, 7 പിണറായി, 12ന‌് 5 ശ്രീകണ‌്ഠപുരം , 7 തളിപ്പറമ്പ‌്, 13ന‌് വൈകിട്ട‌് അഞ്ചിന‌് പാപ്പിനിശേരി, ഏഴിന‌് കമ്പിൽ.
പ്രധാന വാർത്തകൾ
 Top