29 July Thursday

നീതിക്കായി ദീപം ജ്വലിപ്പിച്ച്‌ തലശേരി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019
തലശേരി
ഫസൽകേസിൽ നാടുകടത്തപ്പെട്ട നിരപരാധികളുടെ നീതിക്കായി ദീപം ജ്വലിപ്പിച്ച്‌ തലശേരി. അനീതിയുടെ ഇരളു കീറി നീതിയുടെ പ്രകാശം ഉദിച്ചുയരുമെന്ന പ്രത്യാശയോടെ നീതിക്കായുള്ള ജനകീയ കൂട്ടായ്‌മയിലാണ്‌ ദീപം ജ്വലിപ്പിച്ചത്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ദീപം കൊളുത്തി നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനെയും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെയും നാടുകടത്തിയും പൗരാവകാശം നിഷേധിച്ചും വേട്ടയാടുന്നതിലുള്ള പ്രതിഷേധം ആളിക്കത്തുന്നതായി നീതിക്കായുള്ള ജനതയുടെ കൂട്ടായ്‌മ.  
നീതിക്കായുള്ള ജനതയുടെ കൂട്ടായ്‌മ തലശേരി പഴയ ബസ്‌സ്‌റ്റാൻഡിൽ എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി എം സി പവിത്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, അഡ്വ. പി ശശി, ടി പി ശ്രീധരൻ എന്നിവർ സംസാരിച്ചു. കാരായി രാജനും കാരായി ചന്ദ്രശേഖരനും നാടുകടത്തപ്പെട്ട്‌ ആറു വർഷം പൂർത്തിയാവുന്ന ദിവസമാണ്‌ നീതിതേടി ജനങ്ങൾ വീണ്ടും തെരുവിലിറങ്ങിയത്‌. 
   കൊലപാതകം നടത്തിയവർ കുറ്റം ഏറ്റുപറഞ്ഞിട്ടും പുനരന്വേഷണത്തിന്‌ തയാറാകാതെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവർക്കെതിരായ രോഷവും പ്രതിഷേധവുമായാണ്‌ ജനങ്ങൾ കൂട്ടായ്‌മക്കെത്തിയത്‌. യഥാർഥ പ്രതികളെ നിയമത്തിന്‌ മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള കൂട്ടായ്‌മയിൽ ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാനും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top