23 September Wednesday

കരിപ്പൂർ വിമാന ദുരന്തം അവസാന നിമിഷം യാത്രാനുമതി റദ്ദായി; അഫ്സലിന്‌ ഇത്‌ ആശ്വാസ നിമിഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
മട്ടന്നൂർ 
അവസാന നിമിഷം യാത്രാനുമതി റദ്ദായതിനാൽ അഫ്സൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട വിമാനത്തിലെ പ്രവാസി യാത്രക്കാരൻ ചാവശേരി വെളിയമ്പ്ര പെരിയത്തിൽ പറക്കോടൻ അഫ്സലിനാണ്‌ വന്ദേ ഭാരത് മിഷനിൽ അവസാന നിമിഷം യാത്രാനുമതി ലഭിക്കാതിരുന്നത്‌.  കരിപ്പൂരിലേക്കുള്ള വിമാനത്തിൽ യാത്ര തരപ്പെട്ടതായി അഫ്സൽ നേരത്തേ വെളിയമ്പ്ര പെരിയത്തിലെ വീട്ടുകാരെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ യാത്ര റദ്ദായി.  വിമാനം കരിപ്പൂരിൽ  അപകടത്തിൽ പെട്ട വാർത്ത അറിഞ്ഞയുടൻ ബന്ധുക്കൾ ആശങ്കയിലായി. ഇതിനുപിന്നാലെയാണ്  യാത്ര റദ്ദായതും അപകടത്തിൽനിന്ന് രക്ഷപ്പെട്ടതും ഉൾപ്പെടെയുള്ള വിവരങ്ങൾ അഫ്സൽ വീട്ടുകാരെ ഫോൺ ചെയ്ത് അറിയിച്ചത്. പെരിയത്തിലെ പി സി കെ മുഹമ്മദിന്റെ മകനായ അഫ്സൽ ഒന്നര വർഷംമുമ്പാണ് വിദേശത്തേക്ക് പോയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top