22 September Sunday

ദേശീയ കൈത്തറി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

ദേശീയ കൈത്തറി ദിനാചരണം മേയർ ഇ പി ലത ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ
കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ  ദേശീയ കൈത്തറി ദിനാചരണം മേയർ ഇ പി ലത ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി.  വിവിധ ബാങ്കുകൾ 50,000 രൂപയുടെ മുദ്ര ലോൺ അനുവദിച്ച കൈത്തറി തൊഴിലാളികൾക്കുള്ള ചെക്കുകളുടെ വിതരണവും  നടന്നു. 
പഞ്ചാബ് നാഷനൽ ബാങ്കിന്റെ കൂത്തുപറമ്പ് ശാഖ 11 പേർക്കും കനറ ബാങ്കിന്റെ ഏച്ചൂർ ശാഖ 10 പേർക്കും യൂണിയൻ ബാങ്കിന്റെ ചൊവ്വ ശാഖ ഒമ്പത് പേർക്കും കേരള ഗ്രാമീൺ ബാങ്കിന്റെ കുടുക്കിമൊട്ട ശാഖ അഞ്ചു Aപേർക്കുമാണ് മുദ്ര ലോൺ പദ്ധതിയിൽ 50,000 രൂപ വീതം വിതരണം ചെയ്തത്.  
സർട്ടിഫിക്കറ്റുകളുടെ വിതരണം,  കൈത്തറി രംഗത്തെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ശിൽപശാല തുടങ്ങിയവ നടന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top