18 September Wednesday

ബിഎസ്‌എൻഎൽ കരാർ തൊഴിലാളികളുടെ സമരം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

 കണ്ണൂർ 

ബിഎസ്‌എൻഎൽ കരാർ തൊഴിലാളികളുടെ അനിശ്‌ചിതകാല സത്യഗ്രഹം 38ദിവസം പിന്നിട്ടു. എക്‌സ്‌ചേഞ്ചുകളിൽ അറ്റകുറ്റപണി നിലച്ചിട്ടും തൊഴിലാളികൾ പട്ടിണിയിലായിട്ടും സമരം ഒത്തുതീർപ്പാക്കാത്ത ബിഎസ്‌എൻഎൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമാണ്‌. തൊഴിലാളികളെ മാനദണ്ഡമില്ലാതെ പിരിച്ചുവിട്ടതിലും നാല്‌ മാസത്തെ വേതനം നൽകാത്തതിലും പ്രതിഷേധിച്ചാണ്‌ സമരം ആരംഭിച്ചത്‌. 
ബി എസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ കണ്ണൂർ ജനറൽ മാനേജർ ഓഫീസിന് മുന്നിൽ 38ാമത്തെ ദിവസത്തെ സമരം ബിഎസ്‌എൻഎൽ സിസിഎൽയു (സിഐടിയു) ജില്ലാ സെക്രട്ടറി വി വി കൃഷ്‌ണൻ ഉദ്‌ഘാനംചെയ്‌തു. സത്യൻ അധ്യക്ഷനായി. കെ മോഹനൻ, എം പ്രകാശൻ, എ എൻ ഗിരീശൻ എന്നിവർ സംസാരിച്ചു. വിശ്വകുമാർ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top