26 May Tuesday

കൂട്ടുപുഴ പാലം നിർമാണത്തിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

നിർമാണം പാതിവഴിയിലായ കൂട്ടുപുഴ പാലം

ഇരിട്ടി

കർണാടക വനം വകുപ്പിന്റെ എതിർപ്പിനെത്തുടർന്ന്  നിലച്ച കൂട്ടുപുഴ പാലം നിർമാണത്തിന് കേന്ദ്ര വനം–- പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതിയായത്.  നേരത്തെ ബാംഗളൂരുവിൽ ചേർന്ന  എംപവേർഡ് കമ്മിറ്റി യോഗം  നിർമാണത്തെ അനുകൂലിച്ചിരുന്നു. തലശേരി– -ബംഗളൂരു അന്തർസംസ്ഥാന പാതയിലെ  കൂട്ടുപുഴയിലെ പാലത്തിന്റെ നിർമാണം 2017 ഡിസംബറിലാണ് മാക്കൂട്ടം വന്യജീവി സങ്കേതം അധികൃതർ തടഞ്ഞത്. പാലം അവസാനിക്കുന്ന ഭാഗം കർണാടകത്തിലാണെന്നും  നിർമാണത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ചാണിത്‌. സ്വന്തം സ്ഥലത്താണ് പാലം നിർമിക്കുന്നതെന്ന നിലപാടിലായിരുന്നു കേരളം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ കർണാടക മുഖ്യമന്ത്രി  എച്ച്‌ ഡി കുമാരസ്വാമിയുമായി ചർച്ച നടത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top