കൂത്തുപറമ്പ്
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലെനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് എസിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ 58 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. വി കെ സതീശൻ, അഷ്‌റഫ്, റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, ഹരിദാസൻ മൊകേരി, കെ പി സാജു, സുരേന്ദ്രൻ, സുധാകരൻ തുടങ്ങി കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്. തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ പി സാജുവിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു തിങ്കളാഴ്‌ച മാർച്ച് നടത്തിയത്. എസിപിയെ വെല്ലുവിളിക്കുകയും യൂണിഫോമിൽനിന്നിറങ്ങിയാൽ തെരുവിൽ നേരിടുമെന്നും ഭീഷണി ഉയർത്തി. അസുഖബാധിതയായ അമ്മയെ കാണിക്കാനാണ് ശനിയാഴ്ച എസിപി പ്രദീപൻ കണ്ണിപ്പൊയിൽ തലശേരിയിൽ ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെത്തിയത്.
ആശുപത്രിയിലെ ജീവനക്കാരന്റെ നിർബന്ധപ്രകാരം പ്രസിഡന്റായ കെ പി സാജുവിനെ പരിചയപ്പെടാനായി ക്യാബിനിൽ എത്തിയപ്പോൾ സാജു മോശമായി പെരുമാറിയെന്ന് എസിപി പറയുന്നു. പ
ന്ന്യന്നുർ പനക്കാട്ട് കൂർമ്പക്കാവ് തിറ മഹോത്സവത്തിനിടയിൽ നടന്ന ആർഎസ്എസ്–-കോൺഗ്രസ് സംഘർഷത്തിൽ പ്രതികളായ കോൺഗ്രസ്സുകാരെ ഒളിവിൽ കഴിഞ്ഞയിടത്തുനിന്ന് എസിപിയുടെ നേതൃത്വത്തിൽ അറസ്‌റ്റുചെയ്‌തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കോൺഗ്രസ്സുകാർക്കെന്ന് എസിപി പറഞ്ഞു. സംഘർഷത്തിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..