13 December Friday

‘ജീവനാണ് വലിച്ചെറിയരുത്’ ക്യാമ്പയിന്‍ പഞ്ചായത്തുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

 

കണ്ണൂർ
‘ജീവനാണ് വലിച്ചെറിയരുത്’ ക്യാമ്പയിൻ പഞ്ചായത്ത് തലങ്ങളിലേക്ക്.
കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ്‌   പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആസൂത്രണ സമിതി യോഗം തീരുമാനിച്ചത്‌. 
 പ്രവർത്തനങ്ങൾ പഞ്ചായത്ത് തലങ്ങളിൽ ശക്തമാക്കണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് നിർദേശം നൽകി.   എല്ലാ പഞ്ചായത്തുകളിലും കൗൺസിലർമാരുടെ സഹായത്തോടെ രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും ബോധവൽക്കരണ ക്ലാസ് നൽകും. 
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്, ജീവൻ വലിച്ചെറിയാനുള്ളതല്ല എന്ന സന്ദേശം വിദ്യാർഥികളിലെത്തിക്കുകയാണ്   ലക്ഷ്യം. ജില്ലാ ഭരണസംവിധാനം നടപ്പാക്കുന്ന ഫിറ്റ് കണ്ണൂർ പദ്ധതിക്കാവശ്യമായ സഹായസഹകരണങ്ങൾ നൽകാനും   തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അനുവാദം നൽകാൻ സംസ്ഥാന കോ ഓഡിനേഷൻ കമ്മിറ്റിയോട് ആവശ്യപ്പെടാനും  തീരുമാനിച്ചു.
പ്രധാന വാർത്തകൾ
 Top