07 October Friday

ഇന്ധനക്ഷാമം ജില്ലയിൽ കെഎസ്‌ആർടിസിയുടെ 78 സർവീസ്‌ മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കണ്ണൂർ
ഇന്ധനക്ഷാമത്തെ തുടർന്ന്‌ കണ്ണൂർ–- തിരുവനന്തപുരം സൂപ്പർ ഡീലക്‌സ്‌ ഉൾപ്പെടെ കെഎസ്‌ആർടിസി ബസുകളുടെ 78  സർവീസ്‌ ശനിയാഴ്‌ച മുടങ്ങി. മലയോരത്തും കെഎസ്‌ആർടിസിയെ  ആശ്രയിക്കുന്ന ദീർഘദൂര റൂട്ടുകളിലും യാത്രക്കാർ വലഞ്ഞു. കണ്ണൂർ ഡിപ്പോയിൽനിന്നുള്ള 38 സർവീസുകളിൽ 20ഉം മുടങ്ങി. കോഴിക്കോട്ടേക്ക്‌ ഒന്ന്‌, കാസർകോട്ടേക്ക്‌ അഞ്ച്‌, മാനന്തവാടിയിലേക്ക്‌ രണ്ട്‌ എന്നിങ്ങനെയാണ്‌ സർവീസ്‌ നടന്നത്‌. പയ്യന്നൂർ ഡിപ്പോയിൽ ആകെയുള്ള 52 സർവീസിൽ 25 സർവീസ്‌ മാത്രം നടത്തി. തലശേരി ഡിപ്പോയിൽനിന്ന്‌ ആകെ 46 സർവീസാണുള്ളത്‌. ഇതിൽ 13 സർവീസ്‌ മാത്രമാണ്‌ നടത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top