22 August Thursday

റെയിൽവേ വികസനം വേഗത്തിലാക്കണം കെ കെ രാഗേഷ‌് എംപി റെയിൽവേ മന്ത്രിക്ക‌് നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019
കണ്ണൂർ
കണ്ണൂരിലെ റെയിൽവേ വികസനത്തിന‌് റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര നടപടിവേണമെന്ന് ആവശ്യപ്പെട്ട‌് കെ കെ രാഗേഷ് എംപി കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയലിന‌് കത്ത‌് നൽകി. കണ്ണൂർ   സ്‌റ്റേഷനിൽ നാലും അഞ്ചും പ്ലാറ്റ് ഫോമുകൾ ഉടൻ നിർമിക്കുക,  കൊച്ചുവേളി മാതൃയിൽ കണ്ണൂർ സൗത്ത്, വളപട്ടണം റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുക, നടാൽ, താഴെ ചൊവ്വ  റെയിൽവേ മേൽപാലം എന്നിവയ്ക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റിന‌് ഉടൻ അനുമതി നൽകുക എന്നീ വിഷയങ്ങളിലാണ‌് അടിയന്തര നടപടി ആവശ്യപ്പെട്ടത‌്. 
കഴിഞ്ഞ ദിവസം നടാലിൽ ഒഴിവായത് വൻ  ദുരന്തമായിരുന്നു.  ഗേറ്റ് തുറന്നുകിടക്കുമ്പോൾ ട്രെയിൻ കടന്നുപോയത് റെയിൽവേ സുരക്ഷാചുമതലയുള്ള‌വരുടെ വീഴ‌്ചയാണ‌്. 
ഈ  സഹചര്യത്തിൽ കണ്ണൂരിലെ റെയിൽവേ വികസന പദ്ധതികൾ സുരക്ഷിതത്വത്തോടുകൂടി നിർവഹിക്കണമെന്നും  കത്തിൽ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റേഷനാണ് കണ്ണൂർ.
ദിനംപ്രതി പതിനായിരത്തിലധികം യാത്രക്കാരാണ് കണ്ണൂർ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. ഇവിടെ നാലും അഞ്ചും പ്ലാറ്റ്ഫോമുകൾ അനിവാര്യമാണ്.  താഴെ ചൊവ്വ റെയിൽവേ മേൽപാലം നിർമാണവും വേഗത്തിലാക്കണം.  നടാലിലും മേൽപ്പാലം നിർമിക്കണമെന്നും എംപി നിവേദനത്തിൽ  ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top