06 December Tuesday
എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

മേഖലാ ജാഥകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കണ്ണൂർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ 12ന് നടത്തുന്ന കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ചിന്റെ പ്രചാരണാർത്ഥം ജില്ലാ കമ്മിറ്റിയുടെ വാഹന പ്രചാരണജാഥകൾ പര്യടനം ആരംഭിച്ചു.  വടക്കൻ മേഖലാജാഥ  കരിവെള്ളൂരിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി നാരായണൻ ജാഥാലീഡർ എൻആർഇജി  വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ചന്ദ്രന്  പതാക കൈമാറി ഉദ്ഘാടനംചെയ്‌തു.  പി രമേശൻ അധ്യക്ഷനായി. ജാഥാ മാനേജർ പി രമേശ് ബാബു, കെ നാരായണൻ, എം വി അപ്പുക്കുട്ടൻ, എ പ്രസന്ന, പി ശ്യാമള, അപ്യാൽ രാഘവൻ എന്നിവർ സംസാരിച്ചു. 
രാമന്തളി, മാത്തിൽ, പെരിങ്ങോം, ചെറുപുഴ, മാതമംഗലം, ചന്തപ്പുര,  പിലാത്തറ, ആണ്ടാംകൊവ്വൽ എന്നിവിടങ്ങളിൽ പര്യടനത്തിനുശേഷം ഏഴോത്ത് സമാപിച്ചു. 
തെക്കൻ മേഖലാ  ജാഥ കൊട്ടിയൂരിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്കറിയക്ക്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സി പുഷ്പകുമാരി അധ്യക്ഷയായി. ജാഥാ മാനേജർ ടി അനിൽ,  സി പി അശോകൻ, പി കെ ഷൈമ, എൻ വി ശ്രീജ,  സി സജീവൻ, കെ സുധാകരൻ, കെ എ രജീഷ്,   എന്നിവർ സംസാരിച്ചു. കേളകം, കണിച്ചാർ, കോളയാട്‌, പേരാവൂർ, മുഴക്കുന്ന്‌, പുന്നാട്, ഉളിക്കൽ, മാടത്തിൽ, അങ്ങാടികടവ്, വീർപ്പാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി.
വടക്കൻ മേഖലാ 
ജാഥ ഇന്ന്
രാവിലെ –-9 കൊവ്വപ്പുറം, 10 കണ്ണപുരം റെയിൽവേ സ്‌റ്റേഷൻ, 10.45 ഇരിണാവ് റോഡ്, 11.30 പാപ്പിനിശേരി പഞ്ചായത്ത്, 12.15 ധർമ്മശാല, 12.45 ഏഴാംമൈൽ, 2 മുറിയാത്തോട്, 3 പൊയിൽ, 4 കരിമ്പം സമാപനം.
തെക്കൻ മേഖലാ  
ജാഥ ഇന്ന്
രാവിലെ –-9  കൂടാളി,  9.45 തെരു പാലയോട്, 10.30 മട്ടന്നൂർ ടൗൺ, 11.30 കുട്ടിമാവിൻ കീഴിൽ, 12.30 മാലൂർ സിറ്റി, 2 മാനന്തേരി സത്രം, 3 മൂന്നാം പീടിക, 4 പാട്യം കൊട്ടിയോടി സമാപനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top