15 October Tuesday

കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
കണ്ണൂർ
ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചതിനാൽ വെള്ളിയാഴ്‌ച മുതൽ താൽകാലിക നിയന്ത്രണങ്ങൾ നടപ്പാക്കാൻ ട്രാഫിക് സേഫ്റ്റി  കമ്മിറ്റി യോഗം തീരുമാനിച്ചു.  ഇതിന്റെ ഭാഗമായി കൂത്തുപറമ്പ്, തലശേരി, മട്ടന്നൂർ ഭാഗത്തുനിന്ന്‌ വരുന്ന ബസ്സുകൾ താലൂക്ക് ജങ്ഷനിൽ പോകാതെ കാൽടെക്‌സ് ജങ്‌ഷനിൽനിന്ന്‌  എൻ എസ് തിയറ്റർ -പൊലീസ് ക്ലബ് ജങ്‌ഷൻ വഴി  പുതിയ സ്റ്റാൻഡിലേക്ക് പോകണം.  എൻ എസ് തിയറ്ററിന്‌ മുൻവശത്തെ  റോഡ് പൂർണമായും വൺവെ ആയിരിക്കും.  ആശുപത്രി ബസ്സുകൾക്ക് ഇത് ബാധകമല്ല.  
പുതിയതെരു, മയ്യിൽ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ താലൂക്ക് ജങ്‌ഷനിലേക്ക് പോകാതെ എസ്പിസിഎ ജങ്‌ഷൻ വഴി എ കെ ജി ആശുപത്രി ഭാഗത്തേക്ക് പോകണം.  കക്കാട് ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷ ഒഴികെയുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും തെക്കിബസാറിൽനിന്നുള്ള റോഡ് ക്രോസിങ്‌  ഒഴിവാക്കുന്നതിനായി താണ ജങ്‌ഷനിൽനിന്ന്‌ ഇടത്തോട്ട് പോയി കോർജാൻ സ്‌കൂൾ ജങ്‌ഷൻ വഴി കക്കാട് ഭാഗത്തേക്ക് പോകണം.
പ്രധാന വാർത്തകൾ
 Top