കല്യാശേരി
ജന്മി നാടുവാഴിത്തത്തിനെതിരെയും സ്വാതന്ത്ര സമര പോരാട്ടങ്ങളിലും ജ്വലിച്ചുനിന്ന ധീരവിപ്ലവകാരി കെ പി ആര് ഗോപാലന് നാടിന്റെ സ്മരണാഞ്ജലി. ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനാചരണം കല്യാശേരിയില്‍ നടന്നു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാപ്പിനിശേരി ഏരിയാകമ്മിറ്റിയംഗം ടി ടി ബാലകൃഷ്ണന് അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗം കെ സന്തോഷ്, പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. കല്യാശേരി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി സി പ്രേമരാജന്‍ സ്വാഗതം പറഞ്ഞു. കല്യാശേരി സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..