23 September Wednesday

സമരത്തോട്‌‌ കോൺഗ്രസ്‌ അണികൾക്കും യോജിപ്പില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ സണ്ണി മേച്ചേരി ഇതേ ബാങ്കിലാണ് ജോലിചെയ്യുന്നത്. ഇദ്ദേഹവും കണിച്ചാർ പഞ്ചായത്തിലെ ഡിസിസി ജനറൽ സെക്രട്ടറിയും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ഒമ്പതോളം യുഡിഎഫ് അംഗങ്ങളും സമരത്തിൽ പങ്കെടുക്കുന്നില്ല. സമരത്തിന് നേതൃത്വം കൊടുക്കുന്ന ഡിസിസി സെക്രട്ടറിയുടെ സഹോദരൻ ലക്ഷങ്ങള്‍ അഴിമതികാണിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.  കണിച്ചാര്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്‌ സി എം മാണിയെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചിട്ടും  ഇപ്പോഴും നേതാവായി തുടരുകയാണ്.
കോണ്‍ഗ്രസ്‌ ഭരിച്ച തുണ്ടിയില്‍ വനിതാ സഹകരണ സംഘത്തില്‍ നടന്ന തട്ടിപ്പില്‍ കോടിക്കണക്കിന് രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ്‌ നേതാക്കളുടെ ഭാര്യമാരായിരുന്നു ഭരണസമിതിയംഗങ്ങൾ. നിക്ഷേപകര്‍ക്കോ ബാങ്കിനോ ഒരു രൂപപോലും  നഷ്ടപ്പെടാത്ത കൊളക്കാട് ബാങ്കിനുമുന്നില്‍ സമരാഭാസം നടത്തുന്ന കോണ്‍ഗ്രസ്‌ സമരനാടകം അവസാനിപ്പിക്കണം. തുണ്ടിയില്‍ വനിതാ സംഘത്തിലേയും പൂളക്കുറ്റി  സഹകരണ ബാങ്കിലേയും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാനാവശ്യമായ നടപടിയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. എം എസ് വാസുദേവൻ, വി ഡി ജോസ് , ബാങ്ക് പ്രസിഡന്റ്‌ സി ടി ജോയി എന്നിവരും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top