07 July Tuesday

നട്ടു, നല്ല നാളേക്കായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

പരിസ്ഥിതിദിനത്തിൽ കണ്ണൂർ നായനാർ അക്കാദമിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വൃക്ഷത്തൈ നടുന്നു.

കണ്ണൂർ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നട്ടത്‌ പത്തരലക്ഷത്തിൽപ്പരം തൈകൾ. കോവിഡ്‌ പശ്‌ചാത്തലത്തിൽ ആരോഗ്യ വകുപ്പ്‌ നിർദേശങ്ങൾ പാലിച്ചായിരുന്നു  തൈ നടീൽ. 
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി  സിപിഐ എം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ  ഒരു ലക്ഷം ഫലവൃക്ഷത്തൈകളാണ്‌ നട്ടത്‌. ജില്ലാതല ഉദ്‌ഘാടനം കണ്ണൂർ നായനാർ അക്കാദമിയിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ്‌ എംപി പങ്കെടുത്തു.  മട്ടന്നൂരിൽ  വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.
ഏരിയാ, ലോക്കൽ, ബ്രാഞ്ചുതലത്തിലും പ്രത്യേക ഉദ്‌ഘാടന പരിപാടികളുണ്ടായി. സ്‌കൂൾ പ്രവർത്തിക്കാത്തതിനാൽ വിദ്യാർഥികളെല്ലാം സ്വന്തം വീടുകളിൽ തൈ നട്ടാണ്‌ പരിസ്ഥിതിദിനത്തെ വരവേറ്റത്‌.  ജില്ലാ ഭരണസംവിധാനവും വായനശാലകളും വിദ്യാർഥി, യുവജന, സന്നദ്ധ സംഘടനകളും വിപുലമായ കൃഷി സംരംഭങ്ങൾക്കാണ്‌ തുടക്കം കുറിച്ചത്‌. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നാല്‌ ലക്ഷം തൈകളാണ്‌ ഹരിതകേരള മിഷൻ ഒരുക്കിയത്‌. 
ജില്ലാ സോഷ്യൽ ഫോറസ്‌ട്രി വിഭാഗം മൂന്നരലക്ഷം തൈകൾ  ഉൽപാദിപ്പിച്ചു.
കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. ജില്ലാതല ഉദ്‌ഘാടനം കൂത്തുപറമ്പ് പഴയനിരത്ത് റോഡിൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ കെ  രാഗേഷ് എം പി നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി വി മാലിനി അധ്യക്ഷയായി.  ജില്ലാ സെക്രട്ടറി വത്സൻ പനോളി സ്വാഗതവും പി അശോകൻ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ഒ വി നാരായണൻ ചെറുതാഴം വയലപ്രയിൽ വൃക്ഷത്തൈ നട്ടു.
 
പ്രധാന വാർത്തകൾ
 Top