02 August Monday

പരിസ്ഥിതി സന്തുലനത്തിന്‌ മനുഷ്യനും ബാധ്യസ്ഥൻ: സി വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കണ്ണൂർ
പരിസ്ഥിതി സന്തുലനം സംരക്ഷിക്കാൻ മനുഷ്യനും ബാധ്യതയുണ്ടെന്ന്‌ സാഹിത്യകാരൻ സി വി ബാലകൃഷ്‌ണൻ. പ്രകൃതിയും ജീവജാലങ്ങളും പരസ്‌പര ബന്ധിതമാണ്‌.  ജീവന്റെ പരമമായ ഈ സത്യത്തെ  കോവിഡ്‌ കാലം നമ്മെ കൂടുതൽ ഓർമിച്ചിച്ചു. ആലപ്പടമ്പ്‌ തെയ്യോട്ട്‌ കാവ്‌ പ്രദേശത്ത്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വനവൽക്കരണ പദ്ധതി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐയുടെ വനവൽക്കരണ പദ്ധതി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 
അഞ്ച‌്ഏക്കർ ഭൂമിയാണ‌് വനമാക്കി മാറ്റുന്നത‌്. ഒരു മാസംകൊണ്ട‌് വനനിർമാണം പൂർത്തിയാക്കാൻ ഡിവൈഎഫ‌്ഐ പ്രവർത്തകരെയും നാട്ടുകാരെയും ചേർത്ത്‌ പ്രത്യേകകമ്മിറ്റിക്ക‌് രൂപം നൽകും. എല്ലാമാസവും വനത്തിന്റെ പരിപാലനം ജില്ലാ കമ്മിറ്റി വിലയിരുത്തും   .‘നന്മയുടെ തൈനടാം'  മുദ്രാവാക്യമുയർത്തി ഒരു ലക്ഷം വൃക്ഷത്തൈകളാണ‌് ഡിവൈഎഫ‌്ഐ ജില്ലയിൽ നട്ടത‌്.  
ചടങ്ങിൽ ജില്ലാ പ്രസിഡന്റ‌് മനു തോമസ് അധ്യക്ഷനായി.  സംസ്ഥാന  വൈസ്‌ പ്രസിഡന്റ‌് എം വിജിൻ, ജോയിന്റ സെക്രട്ടറി വി കെ സനോജ‌്, ജില്ലാ സെക്രട്ടറി എം ഷാജർ, സരിൻ ശശി, എം അരുൺ, പി അജിത്ത് എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top