26 January Wednesday

കടന്നപ്പള്ളി – പാണപ്പുഴ സഹകരണ ബാങ്കിന്റെ നവീകരിച്ച ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കടന്നപ്പള്ളി –- പാണപ്പുഴ സഹകരണ ബാങ്കിന്റെ നവീകരിച്ച വിളയാങ്കോട് ശാഖ കെട്ടിടം മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

പരിയാരം

കടന്നപ്പള്ളി പാണപ്പുഴ സഹകരണ ബാങ്കിന്റെ  നവീകരിച്ച വിളയാങ്കോട് ശാഖ കെട്ടിടം മന്ത്രി എം വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. നിക്ഷേപ സമാഹരണം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും വിദ്യാർഥികൾക്ക് സൈക്കിൾ വായ്പാ പദ്ധതി ഉദ്ഘാടനം സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ഇ  അജിതയും റിസ്ക് ഫണ്ട് ആനുകൂല്യ വിതരണം  കേരള പ്രൈമറി സൊസൈറ്റീസ് അസോസിയേഷൻ സെക്രട്ടറി  പി പി ദാമോദരനും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി  സുലജ കംപ്യൂട്ടർ സ്വിച്ചോൺ നിർവഹിച്ചു. ക്ഷീരകർഷകർക്കുള്ള വായ്പാ വിതരണം  സംസ്ഥാന സഹകരണ ബാങ്ക്  ഡയറക്ടർ കെ ജി വത്സലകുമാരിയും  ലോക്കർ ഉദ്ഘാടനം സഹകരണ ജോ. രജിസ്ട്രാർ (ജനറൽ) വി രാമകൃഷ്ണനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി ഐ വത്സല, ടി വി സുധാകരൻ, എം പി ഉണ്ണികൃഷ്ണൻ, ഇ പി ബാലകൃഷ്ണൻ, കെ വി ദേവദാസ്, മുസ്തഫ കടന്നപ്പള്ളി, വി വിനോദ്, ടി വി ചന്ദ്രൻ, ടി വി മോഹനൻ, കെ കുഞ്ഞിരാമൻ, പി പ്രഭാകരൻ, പ്രസിഡന്റ്‌ ടി രാജൻ, സെക്രട്ടറി വി  വി  മധുസൂദനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top