12 December Thursday

യുവതയുടെ കൂട്ടായ‌്മയിൽ മിന്നും ഈ ആതുരാലയം

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2019

പയ്യന്നൂർ

പയ്യന്നൂരിലെ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകർ നാടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ‌് പ്രവർത്തിക്കുന്നവരാണ‌്. കൂത്തുപറമ്പ‌് രക്തസാക്ഷിത്വത്തിന‌് കാൽനൂറ്റാണ്ട‌് തികയുന്ന വർഷം വേറിട്ട പ്രവർത്തനമാണ‌് ഡിവൈഎഫ‌്ഐ  പയ്യന്നൂർ ബ്ലോക്ക‌് കമ്മിറ്റി ഏറ്റെടുത്തത‌്. പയ്യന്നൂർ ഗവ. താലൂക്ക‌് ആശുപത്രിയിലെ പഴയ കെട്ടിട്ടങ്ങളും ഉപകരണങ്ങളുമെല്ലാം ശ്രമദാനത്തിലൂടെ നവീകരിക്കുകയാണ‌് യുവാക്കൾ. പെയിന്റിങ്‌ രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയിലായുരുന്നു  പ്രവർത്തി. കട്ടിലുകൾ, ബെഡ‌് സൈഡ‌് ലോക്കർ, ഡ്രിപ്പ‌് സ‌്റ്റാൻഡ്‌ തുടങ്ങി പെയിന്റിങ്ങ‌് ഇളകിയ  ഉപകരണങ്ങളും കെട്ടിടങ്ങളും ഇവർ മോടികൂട്ടി. പെയിന്റിങ്ങ‌് ജോലിക്കാരായ രോഗികളും  കൂട്ടിരിപ്പുകാരും ഇവർക്കൊപ്പം കൂടി.  ഡോക്ടർമാരുടെ നേതൃത്വത്തിൽ  ഭക്ഷണമൊരുക്കി. നാഷണൽ ഹെൽത്ത‌്മിഷനാണ‌്  പെയിന്റിങ്ങും മറ്റ‌് അനുബന്ധ ഉപകരണങ്ങളും  നൽകിയത‌്.  ഒരാഴ‌്ച നീളുന്ന പ്രവൃത്തി സി കൃഷ‌്ണൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ‌് സെക്രട്ടറി പി  സന്തോഷ‌് മുഖ്യാതിഥിയായി.
പ്രധാന വാർത്തകൾ
 Top