22 October Tuesday

കുടുംബശ്രീ ചന്തകൾ ഇന്നു തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
കണ്ണൂർ
നാടെങ്ങും കുടുംബശ്രീ ഓണച്ചന്തകൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാവും. ഓണത്തിന്  കുടുംബത്തോടെ കുടുംബശ്രീക്കൊപ്പം എന്ന  സന്ദേശവുമായി 81 സിഡിഎസുകൾ കേന്ദ്രീകരിച്ചാണ്‌  ഓണച്ചന്ത ഒരുക്കുന്നത്‌. 
 ജില്ലയിലെ രണ്ടായിരത്തിലേറെ കുടുംബശ്രീ സൂക്ഷ്‌മസംരംഭങ്ങളുടെ ഉൽപന്നങ്ങളോടൊപ്പം നാലായിരത്തിലേറെ വനിതാ കർഷക ഗ്രൂപ്പുകളുടെ പച്ചക്കറികളും തയ്യാറായിക്കഴിഞ്ഞു. 
 ഓണച്ചന്തകളിലൂടെ ഒരു കോടി വിറ്റുവരവാണ്  ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. കുടുംബശ്രീ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന മായമില്ലാത്ത കറി പൗഡറുകൾ, കായ വറുത്തത്, ശർക്കര ഉപ്പേരി, വറുത്തുപ്പേരി, പപ്പടം, വിവിധതരം അച്ചാറുകൾ,  പായസം മിക്സ്, തുണിത്തരങ്ങൾ ഹോം ഷോപ്പ് ഉൽപന്നങ്ങൾ  തുടങ്ങിയവ ചന്തയിലുണ്ടാവും. 
മൂന്ന്  ദിവസം മുതൽ പത്ത് ദിവസം വരെ നീളുന്ന വിപണനമേളകളാണ്  നടക്കുക. തെരഞ്ഞെടുക്കപ്പെട്ട സിഡിഎസുകളിൽ ജൈവ പച്ചക്കറിമേളയും നടത്തും. കുടുംബശ്രീ കർഷകഗ്രൂപ്പുകൾ  വിളയിച്ച  ചെണ്ട് മല്ലി, വാടാമല്ലി, ജമന്തി പൂക്കളും ഇത്തവണയുണ്ട്‌.
പ്രധാന വാർത്തകൾ
 Top