15 October Tuesday

കന്യാസ്ത്രീ സമൂഹത്തെ ആക്ഷേപിച്ചെന്ന്‌; മാതൃഭൂമിക്ക്‌ മുന്നിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
കണ്ണൂർ 
മാതൃഭൂമി ദിനപത്രം കന്യാസ്‌ത്രീ സമൂഹത്തെ ആക്ഷേപിച്ചെന്ന്‌  ആരോപിച്ച്‌ കന്യാസ്ത്രീകളുടെ കൂട്ടായ്മ നടാലിലെ മാതൃഭൂമി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഞായറാഴ്‌ച വാരാന്ത്യ പതിപ്പിൽ വന്ന ഒരഭിമുഖമാണ്‌ പ്രതിഷേധത്തിലേക്ക്‌ നയിച്ചത്‌. ഒരു വ്യക്തി പറയുന്നത്‌  മാത്രം വിശ്വാസത്തിലെടുത്ത്  നിസ്വാർഥ സേവനം നടത്തുന്ന കന്യാസ്ത്രീകളെയാകെ  ആക്ഷേപിക്കുകയാണെന്ന്‌ സമരക്കാർ കുറ്റപ്പെടുത്തി. കണ്ണൂർ രൂപത വികാരി ജനറൽ ദേവസി ഈരത്തറ  ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത വികാരി ജനറൽ ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷനായി. സിസ്റ്റർ എമസ്റ്റീന, നേബിൾ മേരി എന്നിവർ സംസാരിച്ചു. ഫാ. ജോസഫ് ഡിക്രൂസ് സ്വാ​ഗതവും സിസ്‌റ്റർ ടെസ്റ്റിൻ നന്ദിയും പറ‍ഞ്ഞു.

 

പ്രധാന വാർത്തകൾ
 Top