21 October Monday

മനു ജോസഫിന് റെയിൽവേസ്റ്റേഷനില്‍ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 കണ്ണൂർ

ലോക റെയിൽവേ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ മലയാളിതാരം മനുജോസഫിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണംനൽകി. കണ്ണൂർ പൈസക്കരി സ്വദേശിയാണ് മനു. 
ബൾഗേറിയയിൽ നടന്ന മൽസരത്തിൽ ബെലറൂസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. 
2015ൽ ഇന്ത്യ ചാമ്പ്യൻമാരായപ്പോഴും മനു ടീമിലെ അംഗമായിരുന്നു. പൈസക്കരിയിലെ കുന്നേൽ ജോസഫിന്റെ മകനാണ്. റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
പ്രധാന വാർത്തകൾ
 Top