27 September Sunday

റോഡ് നവീകരണത്തിന്‌ തുടക്കമായി കണ്ണൂർ ജില്ലയില്‍ 404 റോഡ്‌ നവീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കണ്ണൂർ
തദ്ദേശ റോഡ് പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡ് നവീകരണ പ്രവൃത്തിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന, മാടായി പഞ്ചായത്തിലെ കോഴിബസാർ - എസ്ബിഐ‐ ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂൾ  റോഡിന്റെ പ്രവൃത്തിക്കാണ് തുടക്കമിട്ടത്.    ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ടി വി രാജേഷ് എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. 73 കോടി രൂപ ചെലവിട്ട് 404 റോഡ് പ്രവൃത്തികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ തകർന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതുമായ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിന് സിഎംഎൽആർആർപി പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്  1000 കോടി രൂപയുടെ ഭരണാനുമതി  നൽകിയിരുന്നു.    ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പി ദിവ്യ, മാടായി പഞ്ചായത്ത് പ്രസിഡന്റ്‌ എ സുഹറാബി, പഞ്ചായത്ത് സെക്രട്ടറി കെ ബി ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top