20 September Friday

ആയുർവേദ പാരമ്പര്യവൈദ്യ മേഖലയെ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
കണ്ണൂർ
ആയുർവേദ പാരമ്പര്യവൈദ്യ മേഖലയെ സംരക്ഷിക്കണമെന്ന‌് കേരള ആയുർവേദ തൊഴിലാളി യൂണിയൻ (കെഎടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി കണ്ണൻ സ‌്മാരക ഹാളിൽ  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ് കെ സന്തോഷ‌് അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, അരക്കൻ ബാലൻ, സംസ്ഥാന ജോ. സെക്രട്ടറി രാമചന്ദ്രൻ ഗുരുക്കൾ, കെ അശോകൻ എന്നിവർ സംസാരിച്ചു.  അംഗത്വകാർഡ‌് വിതരണവും നടത്തി. 
പി കെ സുരേഷ് സ്വാഗതവും സദാശിവൻ ഗുരുക്കൾ നന്ദിയും പറഞ്ഞു. പ്രതിസന്ധിയിലായ ആയുർവേദ പാരമ്പര്യ മേഖലയിലെ വൈദ്യന്മാരെയും ഗുരുക്കന്മാരെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന‌് സമ്മേളനം ആവശ്യപ്പെട്ടു.  ഭാരവാഹികൾ: കെ സന്തോഷ‌് (പ്രസിഡന്റ‌്), രഞ്ജിത്ത് വൈദ്യർ,  പി ഷൈനി, വി പ്രദീപൻ (വൈസ് പ്രസിഡന്റ്), എം രാമചന്ദ്രൻ ഗുരുക്കൾ (സെക്രട്ടറി),  സുധീർ കോമത്ത്, സദാശിവൻ ഗുരുക്കൾ, ഷനൂബ് കക്കണ്ടി (ജോ. സെക്രട്ടറി),  പി കെ സുരേഷ് (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top