14 August Friday

സുരക്ഷിത യാത്രയ്‌ക്ക്‌ കെഎസ്‌ആർടിസിയുടെ ബോണ്ട്‌ സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
കണ്ണൂർ
കോവിഡ്‌ കാലത്ത്‌ സ്ഥിരം യാത്രക്കാരുടെ യാത്ര സുരക്ഷിതമാക്കാൻ കെഎസ്‌ആർടിസി  ബോണ്ട്‌ സർവീസ്‌ ഓൺ ബസ്‌ തുടങ്ങുന്നു.  ഇതിന്‌ രജിസ്‌ട്രേഷൻ നടപടി ആരംഭിച്ചു.  തലശേരി–കണ്ണൂർ, - ഇരിട്ടി–- കണ്ണൂർ, കണ്ണൂർ–- അഞ്ചരക്കണ്ടി–- മട്ടന്നൂർ റൂട്ടുകളിലാണ്‌ ഇത്‌ പരീക്ഷിക്കുന്നത്‌. വിജയിച്ചാൽ മറ്റ്‌ റൂട്ടുകളിലേക്ക്‌ വ്യാപിപ്പിക്കും.  സർക്കാർ ജീവനക്കാരെയാണ്‌ ലക്ഷ്യമിടുന്നത്‌. 45 പേർ രജിസ്‌റ്റർ ചെയ്‌താലേ സർവീസ്‌ ആരംഭിക്കൂ. യാത്രക്കാർക്ക്‌ ട്രാവൽ   കാർഡ്‌ നൽകും. നിരക്ക്‌ നിശ്‌ചയിച്ചിട്ടില്ല.
നോൺ സ്‌റ്റോപ്പ്‌ സർവീസാണ്‌ ഉദ്ദേശിക്കുന്നത്‌. സ്ഥിരമായി  യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ  പേര്‌ രജിസ്‌റ്റർ ചെയ്യണം.  ബസ്സിൽ സീറ്റും ഉറപ്പ്‌ വരുത്തും. ഉദ്യോഗസ്ഥർക്ക്‌  ഓഫീസുകളുടെ മുന്നിലിറങ്ങാൻ സൗകര്യമുണ്ടാകും. നോൺ സ്‌റ്റോപ്പ്‌ ബസ്സായതിനാൽ കൃത്യസമയത്ത്‌ ഓഫീസുകളിലും മറ്റ്‌ സ്ഥാപനങ്ങളിലും  എത്താൻ കഴിയും. 
ഇരിട്ടിയിൽനിന്നുള്ള ബസ്‌ രാവിലെ 8.20ന്‌ കണ്ണൂരിലേക്ക്‌ പുറപ്പെടും. വൈകിട്ട്‌ 5.10ന്‌ കലക്ടറേറ്റ്‌ പരിസരത്ത്‌ നിന്ന്‌ മടങ്ങും. തലശേരിലേക്ക്‌ കണ്ണൂരിൽനിന്ന്‌ 8.50ന്‌ പുറപ്പെടും. വൈകിട്ട്‌ 5.10ന്‌ തിരിക്കും.  ഓരോ ഡിപ്പോയിൽനിന്നും ആദ്യം പദ്ധതിയിൽ അംഗമാകുന്ന 100 യാത്രക്കാർക്ക്‌ ബോണ്ട്‌ സർവീസുകളിൽ  5,10,20,25 ദിവസങ്ങളിലേക്ക്‌ പണം മുൻകൂറായി അടച്ച്‌ ഡിസ്‌ക്കൗണ്ട്‌ സഹിതം ട്രാവൽ ടിക്കറ്റ്‌ കൈപ്പറ്റാം. ഫോൺ: കൺട്രോളിങ്‌ ഇൻസ്‌പെക്ടർ 8547712059,9645516165.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top