16 July Thursday
രണ്ടു പേര്‍ക്ക് രോഗമുക്തി

2 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020
കണ്ണൂർ
ജില്ലയിൽ രണ്ടുപേർക്കുകൂടി കോവിഡ്  സ്ഥിരീകരിച്ചതായി കലക്ടർ അറിയിച്ചു. മെയ് 19ന് കുവൈത്തിൽനിന്ന് ഐഎക്‌സ് 790 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ ധർമടം സ്വദേശി 42കാരനാണ് ഒരാൾ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ തലശേരി സ്വദേശി 35കാരനാണ് മറ്റൊരാൾ. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 238 ആയി. ഇതിൽ 130 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി 49 കാരനും കണ്ണപുരം സ്വദേശി 33 കാരനുമാണ്‌ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
 ജില്ലയിൽ 9361 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 59 പേരും ജില്ലാശുപത്രിയിൽ 29 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 94 പേരും തലശേരി ജനറൽ ആശുപത്രിയിൽ 29പേരും വീടുകളിൽ 9150 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ ജില്ലയിൽനിന്ന്‌ 7813 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 6970 ഫലം വന്നു. ഇതിൽ 6540 നെഗറ്റീവാണ്. 843 ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top