15 May Saturday

തോൽവിയിൽ ആറാടി ...

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
കണ്ണൂർ
തെരഞ്ഞെടുപ്പ്‌ വിജയത്തിനായി ഗ്രൂപ്പ്‌ മാറിക്കൊണ്ടേയിരുന്ന ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനിക്ക്‌ കണ്ണൂരിൽ വീണ്ടും തോൽവി. എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ്‌  ഡിസിസി പ്രസിഡന്റായ പാച്ചേനി 2016ൽ  യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ കണ്ണൂർ  ലഭിക്കാൻ സുധാകരൻ  ഗ്രൂപ്പിലേക്ക്‌ ചേക്കേറി.  
സുധാകരന്റെ ഔദാര്യത്തിൽ കിട്ടിയ സീറ്റ്‌ നിലനിർത്തുന്നതിൽ പാച്ചേനി പരാജയപ്പെട്ടു. കണ്ണൂരിൽ വീണ്ടും  മത്സരിക്കാൻ കെ സി വേണുഗോപാൽ ഗ്രൂപ്പിലേക്ക്‌ ഗ്രൂപ്പ്‌ മാറ്റം.  തുടർതോൽവികൾ ഏറ്റുവാങ്ങിയവരെ മാറ്റി നിർത്തിയപ്പോൾ  സതീശനു മാത്രം വീണ്ടും മത്സരിക്കാൻ അവസരംനൽകി. 
കെ സുധാകരൻ  കണ്ണൂരിൽ നിർദേശിച്ചത്‌  യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയെയായിരുന്നു. പാച്ചേനിയെ പിന്തുണക്കാത്ത സുധാകരന്റെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനം രാഹുൽ ഗാന്ധിയുടെ  റോഡ്‌ ഷോയിൽ പങ്കെടുത്തതിലൊതുങ്ങി.  ബിജെപിയുടെ സഹായം ലഭിച്ചിട്ടും  കണ്ണൂരിൽ രണ്ടാം തോൽവിയും തെരഞ്ഞെടുപ്പുകളിലെ  ആറാം പരാജയവും.  
യുഡിഎഫിന്റെ കരുത്തുറ്റ മണ്ഡലം എൽഡിഎഫിന്‌ തീറെഴുതിക്കൊടുത്തുവെന്നാണ്‌ ഇപ്പൊഴത്തെ പഴി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌  23,423 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലമാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ 299 വോട്ടിനാണെങ്കിലും   ലീഡ്‌ നിലനിർത്തി.   എന്നിട്ടും എൽഡിഎഫിന്‌ മുന്നിൽ  പാച്ചേനിക്ക്‌ പിടിച്ചുനിൽക്കാനായില്ല. 
പ്രവചനക്കാരെല്ലാം യുഡിഎഫിന്‌ സമ്മാനിച്ച മണ്ഡലം തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസം കടന്നപ്പള്ളി ഒരിക്കലും കൈവിട്ടില്ല.  അഞ്ച്‌ പതിറ്റാണ്ടിന്റെ പാർലമെന്ററി രാഷ്‌ട്രീയത്തിന്റെ കരുത്തിന്‌ മുന്നിൽ  ഡിസിസി പ്രസിഡന്റ്‌ മുട്ടുകുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top