27 May Wednesday

ഇന്നലെ ഒന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കണ്ണൂർ
ജില്ലയിൽ ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 22ന് ദുബായിൽനിന്നെത്തിയ മൊകേരി കൂരാറ സ്വദേശിയായ മുപ്പത്തെട്ടുകാരനാണ് വെള്ളിയാഴ്‌ച കോവിഡ്–- -19 സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്താവളംവഴി നാട്ടിലെത്തിയ ഇയാൾ തലശേരി ജനറൽ ആശുപത്രിയിൽനിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്.
ഇതോടെ ജില്ലയിൽ കൊറോണബാധിതരുടെ എണ്ണം 51 ആയി. 
തുടർപരിശോധനകളിൽ ഫലം നെഗറ്റീവായതിനെതുടർന്ന്  വെള്ളിയാഴ്ച അഞ്ചുപേരുൾപ്പെടെ ഇതിനകം എട്ടുപേർ ആശുപത്രി വിട്ടു. പാനൂർ, കോട്ടയം പൊയിൽ, കതിരൂർ, ചമ്പാട്‌, പാട്യം എന്നിവിടങ്ങളിലെ ഓരോരുത്തരാണ്‌ ആശുപത്രി വിട്ടത്‌. 
 ജില്ലയിൽ  10352 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നത്. 39 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും 19 പേർ ജില്ലാ ആശുപത്രിയിലും 14 പേർ തലശേരി ജനറൽ ആശുപത്രിയിലും 36 പേർ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10244 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽനിന്ന് 515 സാമ്പിൾ പരിശോധനയ്ക്കയച്ചതിൽ 456 എണ്ണത്തിന്റെ ഫലം ലഭ്യമായി. 59  ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top