03 June Wednesday
ചരക്കുലോറികളുടെ വരവ്‌ കൂടി

ഉള്ളി, തക്കാളി വില കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
കണ്ണൂർ
കർണാടകത്തിൽനിന്ന്‌ വയനാട്‌ ചുരംവഴി ചരക്കുലോറികളുടെ വരവ്‌ വർധിച്ചതോടെ ജില്ലയിൽ അവശ്യവസ്‌തുക്കളുടെ വില കുറയുന്നു.  ഉള്ളിക്കും തക്കാളിക്ക്‌ വില കാര്യമായി കുറഞ്ഞു.  ഉള്ളിവില കിലോയ്‌ക്ക്‌   40 രൂപയുണ്ടായിരുന്നത്‌   മുപ്പതായി. തക്കാളിക്കും പത്ത്‌ രൂപയോളം  കുറഞ്ഞു; 15 രൂപയേയുള്ളൂ.  മുന്തിരിയും മധുരനാരങ്ങയും വത്തക്കയും ഉൾപ്പെടെയുള്ള പഴവർഗങ്ങൾക്കും ക്ഷാമം അനുഭവപ്പെട്ടിട്ടില്ല. 
   വേനൽക്കാലത്ത്‌ കൂടുതൽ വിൽപ്പനയുള്ള വത്തക്കയ്‌ക്കും വില കൂടിയിട്ടില്ല.  കിരൺ വത്തക്കയ്‌ക്ക്‌  ഹോൾസെയിൽ വില  കിലോയ്‌ക്ക്‌ 16 രൂപയാണ്‌.  മൈസൂർ വത്തക്കയ്‌ക്ക്‌ 19 രൂപയാണ്‌ വില. കൈതച്ചക്കയ്‌ക്ക്‌  കിലോ 30 രൂപയുണ്ട്‌.  ഇറാൻ ആപ്പിളിന് കിലോയ്ക്ക് 120 രൂപയാണ്‌ വില.   സിട്രസ് മധുരനാരങ്ങയ്‌ക്ക്‌  കിലോയ്ക്ക് 100 രൂപ വിലയുണ്ട്‌. 
    ഹുൻസൂരിൽനിന്നുള്ള  പൂവൻപഴത്തിന് കിലോയ്ക്ക് ഹോൾസെയിൽ വില 30 രൂപ. മേട്ടുപ്പാളയത്തുനിന്നുള്ള  ഏത്തപ്പഴത്തിന് കിലോയ്ക്ക് 20 മുതൽ 24 രൂപവരെ ഈടാക്കുന്നുണ്ട്‌. കോഴിമുട്ട വില നാലായി കുറഞ്ഞു.  താറാവ് മുട്ടയ്‌ക്ക്‌ 7.20 രൂപയുണ്ട്‌.  
    അയലയും മത്തിയും കിട്ടാതായപ്പോൾ ഉണക്ക മത്സ്യത്തിന് വില കുത്തനെ കൂടി. ഉണക്ക ചെമ്മീനിന് കിലോയ്‌ക്ക്‌ 1000 രൂപയാണ്‌  വില. ഉണക്ക തെരണ്ടിക്ക് കിലോയ്ക്ക് 800 രൂപയാണ്‌. മുള്ളനും അയലക്കും 400 രൂപ  വീതവും മത്തിക്ക്‌  300 രൂപയുമാണ്‌ വില.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top