27 May Wednesday

സാനിറ്റൈസറും മാസ്‌കും കുറഞ്ഞ വിലയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കണ്ണൂർ സബ്‌ജയിലിൽ തയ്യാറാക്കിയ ഹാൻഡ്‌ സാനിറ്റൈസർ

 കണ്ണൂർ

മാസ്‌കും സാനിറ്റൈസറും കുറഞ്ഞ വിലയ്‌ക്ക്‌ കണ്ണൂർ സബ്‌ ജയിലിൽനിന്ന്‌  വിൽപ്പനയ്‌ക്ക്‌.  അലക്കി  വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌ക്കിന്‌ അഞ്ച്‌ രൂപയും  100 മില്ലി ലിറ്റർ സാനിറൈസറിന്‌ 50 രൂപയുമാണ്‌ വില.
കണ്ണൂർ വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും വിവിധ സംഘടനകളും ഇവിടെനിന്നാണ്‌ മാസ്‌ക്‌ വാങ്ങിയത്‌.  ഇതിനകം 2,600 മാസ്‌ക്‌  വിതരണംചെയ്‌തു.  20,000 ബോട്ടിൽ സാനിറ്റൈസറും വിറ്റു. ജില്ലാ ആയുർവേദ ആശുപത്രിയും പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും ജയിലിലെ സാനിറ്റൈസറാണ്‌ വാങ്ങിയത്‌. ജയിൽ  അന്തേവാസികൾക്കും സന്ദർശകർക്കും സൗജന്യമായാണ്‌ മാസ്‌ക്‌ നൽകിയത്‌. 
    സംസ്ഥാനത്തെ മൂന്ന്‌ സെൻട്രൽ ജയിലുകൾക്കുമാത്രമാണ്‌ മാസ്‌ക്‌ നിർമിക്കാൻ അനുമതിയുണ്ടായിരുന്നത്‌. തയ്യൽ മെഷീനുണ്ടായതിനാൽ കണ്ണൂർ സബ്‌ജയിലിനുകൂടി പിന്നീട്‌ അനുവാദം നൽകുകയായിരുന്നു. ജയിൽ അന്തേവാസികളാണ്‌ മാസ്‌ക്‌ നിർമിക്കുന്നത്‌. സുരക്ഷിതത്വം പരിഗണിച്ച്‌  ജയിൽ ഉദ്യോഗസ്ഥരാണ്‌ സാനിറ്റൈസർ നിർമിക്കുന്നതെന്ന്‌ സൂപ്രണ്ട്‌ ടി കെ ജനാർദനൻ പറഞ്ഞു.  ജോലി സമയത്തിനുശേഷമാണ്‌ ഉദ്യോഗസ്ഥർ സാനിറ്റൈസർ ഉണ്ടാക്കുന്നത്‌. 
പ്രധാന വാർത്തകൾ
 Top