20 September Friday

നഗരസഭാ മാര്‍ച്ചിലെ അക്രമം 4 യൂത്ത്‌ ലീഗുകാര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

 

തളിപ്പറമ്പ്
നഗരസഭാ മാർച്ചിന്റെ മറവിൽ ആന്തൂരിൽ യൂത്ത്‌ ലീഗുകാർ നടത്തിയ  അക്രമത്തിൽ  നാല്  പേർ അറസ്റ്റിൽ. എടയന്നൂർ മുഹബത്ത് മൻസലിൽ ഷബീർ (29), പുളിമ്പറമ്പ് കുട്ടൂക്കൻ ഹൗസിൽ കെ റഷീദ് (38), ബക്കളം പുന്നക്കുളങ്ങരയിലെ അഴീക്കോടന്റകത്ത് മുഹസിൻ (24), മുയ്യം കൊട്ടിച്ചാൽ കുട്ടൂക്കൻ ഹൗസിൽ കെ അനസ് (32) എന്നിവരെയാണ് എസ്ഐ കെ പി ഷൈൻ അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായി സാജന്റെ മരണത്തെതുടർന്ന‌് ജൂലൈ ആറിന് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ കല്ലേറിൽ ഇരിട്ടി ഡിവെഎസ്‌‌പി സജേഷ് വാഴവളപ്പിൽ, പെരിങ്ങോം സ്റ്റേഷനിലെ സിപിഒ രമേശൻ അടിയോടി, കെഎപിയിലെ ശ്രീജീത്ത്, നികേഷ് എന്നിവർക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു.   സംഭവത്തിൽ ഇരിക്കൂർ നിലാമുറ്റത്തെ വെങ്ങാച്ചേരിയിൽ വീട്ടിൽ വി സി ജുനൈദ് (36), പാപ്പിനിശേരി അരോളിയിലെ ടി വി ഹൗസിൽ തസ്‌നീം (21), കെ പി ഇജിലാൻ (19), പാനൂർ പെരിങ്ങളത്തെ  സി കെ നജാഫ് (27), കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവിലെ വി വി സൈനുദ്ദീൻ (25), എളയാവൂർ പാറേത്ത് ഹൗസിൽ അസ്ലം (25) എന്നിവരെ  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തളിപ്പറമ്പ്, വളപട്ടണം ഭാഗങ്ങളിൽനിന്നും കേന്ദ്രീകരിച്ചെത്തിയ യൂത്ത് ലീഗ്‌  സംഘമാണ് ആസൂത്രിതമായി പ്രദേശത്ത് പരിഭ്രാന്തി പരത്തി പൊലീസിനെ ആക്രമിച്ചത‌്.  340 പേർക്കെതിരെയാണ് കേസ്. പ്രതികളെ തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  റിമാൻഡ് ചെയ‌്തു.
പ്രധാന വാർത്തകൾ
 Top