14 August Friday
6 സിഐഎസ്‌എഫുകാർ

27 പേര്‍ക്കുകൂടി

പ്രത്യേക ലേഖകൻUpdated: Thursday Jul 2, 2020

കണ്ണൂർ

ജില്ലയിൽ 27 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  വിദേശത്തുനിന്നെത്തിയ 13 പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ആറ് പേർക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥരായ ആറ്‌ പേർക്കും കണ്ണൂർ ഡിഎസ്‌സി സെന്ററിലെ ഒരാൾക്കുമാണ് ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചതെന്ന്‌ കലക്ടർ അറിയിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിനിടെ, കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 12പേർ രോഗമുക്തരായി.
കണ്ണൂർ വിമാനത്താവളം വഴി ജൂൺ രണ്ടിന് അബുദാബിയിൽനിന്ന് ഐഎക്സ് 1716 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 38കാരി, 27ന് ഖത്തറിൽനിന്ന് 6ഇ 9381 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 12 കാരൻ, അതേ വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശി 37കാരൻ, അതേദിവസം ഖത്തറിൽനിന്ന് ജി8 7164 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശി 50കാരൻ, 18ന് ഷാർജയിൽനിന്ന് ജി9 699 വിമാനത്തിലെത്തിയ കതിരൂർ സ്വദേശി 43കാരൻ, അതേദിവസം കുവൈത്തിൽനിന്നെത്തിയ ചെറുകുന്ന് സ്വദേശി 48കാരൻ, 23ന് ദുബായിൽനിന്ന് 6ഇ 9730 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 47കാരൻ, 28ന് അബുദാബിയിൽനിന്ന് ജി9 0654 വിമാനത്തിലെത്തിയ പെരളശേരി സ്വദേശി 60കാരൻ, 24ന് ദുബായിൽനിന്ന് ഐഎക്സ് 1746 വിമാനത്തിലെത്തിയ പള്ളിക്കുളം സ്വദേശി 30കാരൻ, 19ന് കുവൈത്തിൽനിന്ന് ജെ9 1415 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 55കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 19ന് ദുബായിൽനിന്ന് ജി9 0456 വിമാനത്തിലെത്തിയ കൂത്തുപറമ്പ്‌ സ്വദേശി 45കാരൻ, നെടുമ്പാശേരി വിമാനത്താവളം വഴി 17ന് ബഹ്‌റൈനിൽനിന്ന് ജിഎഫ് 7714 വിമാനത്തിലെത്തിയ പടന്നക്കര കരിയാട് സ്വദേശി 34കാരൻ, സൗദി അറേബ്യയിൽനിന്ന് എസ്ജി 9126 വിമാനത്തിലെത്തിയ ചിറക്കൽ സ്വദേശി 33കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ. 
ജൂൺ 18ന് കുടകിൽനിന്നെത്തിയ തില്ലങ്കേരി സ്വദേശി ഒരു വയസ്സുകാരി, 23ന് ചെന്നൈയിൽനിന്നെത്തിയ ചുണ്ടങ്ങാപൊയിൽ സ്വദേശികളായ 54കാരൻ, 44കാരി, 25ന് ബംഗളൂരുവിൽനിന്നെത്തിയ പഴശ്ശി സ്വദേശി 29കാരൻ, 27ന് ചെന്നൈയിൽനിന്ന് എത്തിയ ചൊക്ലി സ്വദേശി 61കാരൻ, 27ന് മൈസൂരുവിൽനിന്നെത്തിയ കോട്ടയം–- മലബാർ സ്വദേശി 39കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയത്‌. 
ബീഹാർ, ഡൽഹി സ്വദേശികളായ ഈരണ്ടു പേർ, ഗുജറാത്ത്, ഉത്തർപ്രദേശ് സ്വദേശി ഒരാൾ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം. പഞ്ചാബ് സ്വദേശിയായ കണ്ണൂർ ഡിഎസ്‌സി സെന്ററിലെ ജീവനക്കാരനാണ്‌ രോഗം ബാധിച്ചത്‌.  കീച്ചേരി സ്വദേശി 55കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 498 ആയി. ഇവരിൽ 292 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 202 പേരാണ്‌  ചികിത്സയിൽ. 
അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ഇരിക്കൂർ സ്വദേശികളായ 62കാരി, 36കാരി, 10 വയസ്സുകാരി, രണ്ടു വയസ്സുകാരി, 46കാരൻ, പയ്യന്നൂർ സ്വദേശി 26കാരൻ, മാലൂർ സ്വദേശി 53കാരൻ, ആന്തൂർ സ്വദേശി 40കാരൻ, മുണ്ടേരി സ്വദേശി 67കാരൻ, മാട്ടൂൽ സ്വദേശികളായ 23കാരൻ, 45കാരൻ, ചപ്പാരപ്പടവ് സ്വദേശി 32കാരൻ എന്നിവരാണ് ബുധനാഴ്‌ച രോഗം ഭേദമായി ആശുപത്രിവിട്ടത്.  
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 22,801 പേരാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 89 പേരും ജില്ലാ ആശുപത്രിയിൽ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 177 പേരും തലശേരി ജനറൽ ആശുപത്രിയിൽ 47 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ നാലു പേരും കണ്ണൂർ പ്രാഥമിക കോവിഡ്‌ ചികിത്സാകേന്ദ്രത്തിൽ മൂന്നു പേരുമുണ്ട്‌. വീടുകളിൽ 22,459 പേർ. 
ഇതുവരെ 14,845 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 13,969 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 13,124 എണ്ണം നെഗറ്റീവാണ്. 876 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top