11 July Saturday

വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം: ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ വൈദ്യുതി ജീവനക്കാർ കണ്ണൂർ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാനസെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്‌സ്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ധർണ. കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിനു മുമ്പിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം  ഉദ്ഘാടനം ചെയ്തു. 
കണ്ണൂർ ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനംചെയ്‌തു. പി വി ലതീഷ്, സി അജിത,  എ എൻ ശ്രീലാകുമാരി ‌ എന്നിവർ സംസാരിച്ചു. കണ്ണൂർ ഡിവിഷൻ സെക്രട്ടറി വി പി ഉദയകുമാർ  സ്വാഗതം പറഞ്ഞു. 
 കണ്ണൂർ ടെലഫോൺ ഭവനു മുന്നിൽ സിഐടിയു കണ്ണൂർ ഏരിയ സെക്രട്ടറി കാടൻ ബാലകൃഷ്‌ണൻ, പയ്യാമ്പലം പോസ്‌റ്റ്‌ ഓഫീസിൽ എഐടിയുസി ജില്ലാസെക്രട്ടറി സി പി സന്തോഷ്‌കുമാർ, പാപ്പിനിശേരിയിൽ ബിഎസ്‌എൻഎൽ  പെൻഷനേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ മോഹനൻ, പെരളശേരി ബിഎസ്‌എൻഎൽ  ഓഫീസിനു മുന്നിൽ എൻ വി അജിത്ത്, ചാലോട്‌‌ സിഐടിയു ഏരിയാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ, ചക്കരക്കല്ലിൽ സിഐടിയു ഏരിയാ സെക്രട്ടറി പി ചന്ദ്രൻ, ധർമ്മശാല ടെലഫോൺ എക്സ്ചേഞ്ചിനുമുന്നിൽ  കെ പുരുഷോത്തമൻ തുടങ്ങിയവർ ഉദ്‌ഘാടനംചെയ്‌തു.
ഡിവിഷൻതല ഉദ്ഘാടനം പയ്യന്നൂർ  പോസ്റ്റോഫീസിന് മുന്നിൽ സിഐടിയു ഏരിയാ സെക്രട്ടറി കെ കെ കൃഷ്ണൻ നിർവഹിച്ചു. പി വി ജയചന്ദ്രൻ അധ്യക്ഷനായി. കെ സുധീർ, എം രാജേഷ് കുമാർ, കെ പി ശ്രീരാജ് എന്നിവർ സംസാരിച്ചു. പാടിയോട്ടുചാലിൽ പി എം മനോജ് ഉദ്ഘാടനംചെയ്തു. കുഞ്ഞിമംഗലത്ത് വി വി രാജീവനും വെള്ളൂരിൽ വി പി പ്രഭാകരനും രാമന്തളിയിൽ കെ പി വി രാഘവനും മാതമംഗലത്ത് എ വി രവീന്ദ്രനും തളിപ്പറമ്പിൽ പുല്ലായിക്കൊടി ബാലകൃഷ്ണനും പഴയങ്ങാടിയിൽ സി വി വിനോദും ഉദ്ഘാടനംചെയ്തു.
 
 
പ്രധാന വാർത്തകൾ
 Top