13 July Monday

കനിമധുരം ഏഴാം വയസ്സിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
പയ്യന്നൂർ
ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട‌്‌ ‌സി കൃഷ്‌ണൻ എംഎൽഎ  പയ്യന്നൂർ മണ്ഡലത്തിൽ  ആരംഭിച്ച കനിമധുരം പദ്ധതി ഏഴാം വയസ്സിലേക്ക്‌. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി ചേർന്ന‌് നടപ്പാക്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ ആറ‌് വർഷത്തിനിടെ  ആറ‌് ലക്ഷം ഔഷധ, ഫലവൃക്ഷ തൈകൾ ഉൽപാദിപ്പിച്ച് വിതരണം നടത്തി.  
പഞ്ചായത്തുകൾ, കൃഷി വകുപ്പ്, സോഷ്യൽ ഫോറസ്ട്രി, ഔഷധി, സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയാണ് കനിമധുരം നേഴ്സറിയിലൂടെ ചെടികൾ  ഉൽപാദിപ്പിക്കുന്നത്. മണ്ഡല പരിധിയിലെ വീടുകൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ചെടികൾ നട്ടു സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. 
 ഈ വർഷം തദ്ദേശ സ്ഥാപനങ്ങളിലെ  നേഴ്സറികളിലൂടെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ഒരുലക്ഷത്തി ഇരുപത്തിഅഞ്ചായിരം തൈകൾ  തയ്യാറാക്കി പഞ്ചായത്തുകളിൽ വിതരണം ഉറപ്പു വരുത്തി. 
പെരിങ്ങോം –- വയക്കര പഞ്ചായത്തിന്റെ കണ്ണങ്കൈ നേഴ്സറിയിൽ മണ്ഡലംതല ഉദ്ഘാടനം അഞ്ചിന‌്  രാവിലെ  ഒമ്പതിന‌്   സി  കൃഷ്ണൻ എംഎൽഎ നിർവഹിക്കും.  വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌്  എം ടി പി നൂറുദ്ദീൻ, കനിമധുരം മണ്ഡലം കോ- ﹣- ഓഡിനേറ്റർ  പി വി ലക്ഷ്മണൻ എന്നിവരും പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top