14 April Wednesday

ഒന്നരമാസത്തിനുശേഷം 
എം വി ജയരാജൻ വീണ്ടുമെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021
കണ്ണൂർ
ഗുരുതരമായ കോവിഡ്‌ ന്യുമോണിയയിൽനിന്ന്‌ മുക്തനായ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നാൽപ്പത്തിമൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം ‌വീണ്ടും ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ എത്തി. തിങ്കളാഴ്‌ച ചേർന്ന ‌പാർടി ജില്ലാ സെക്രട്ടറിയറ്റ്‌ യോഗത്തിൽ പങ്കെടുത്തു. രാവിലെ പത്തോടെയെത്തിയ അദ്ദേഹം കുറച്ചുസമയം യോഗത്തിൽ ഇരുന്നശേഷം വിശ്രമിച്ച്‌ ഉച്ചയോടെ വീട്ടിലേക്കുമടങ്ങി.
  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്ന ജയരാജനെ ഫെബ്രുവരി ഒമ്പതിനാണ്‌ ഡിസ്ചാർജ്‌ ചെയ്‌തത്‌. ന്യുമോണിയ കടുത്ത്‌ അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുറച്ചുദിവസം. 
ഡോക്ടർമാർ ഒരുമാസത്തെ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌ നിർണായക യോഗമായതിനാലാണ്‌ പങ്കെടുത്തതെന്ന്‌ ജയരാജൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top