പെരിങ്ങോം
രാജ്യസുരക്ഷയ്ക്ക് മികച്ച ജവാന്മാരെ വാർത്തെടുക്കുന്ന പെരിങ്ങോം സിആർപിഎഫ് കേന്ദ്രം മുപ്പത്തിയാറാം വാർഷീകാഘോഷ നിറവിൽ.
1986ൽ തിരുവനന്തപുരം പള്ളിപ്പുറത്ത് ആരംഭിച്ച സ്ഥാപനം 2002ൽ പെരിങ്ങോത്ത് പരിശീലന കേന്ദ്രം ആരംഭിച്ചു. 2007ലാണ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്. 275 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കേന്ദ്രത്തിൽ ഒരേസമയം അയിരത്തിയഞ്ഞൂറിലധികം ജവാന്മാർക്ക് പരിശീലനം നൽകാനാകും. 156 ബാച്ചുകളിലായി 37754 പേർ ഇതിനോടകം ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. വനിതകളുടെ ആദ്യബാച്ചും പരിശീലനം നേടി പുറത്തിറങ്ങി.
നാടിന്റെ സാമൂഹിക, സാംസ്കാരിക, കലാരംഗത്ത് മികച്ച ഇടപെടലുകൾ നടത്തുന്ന സിആർപിഎഫ് കേന്ദ്രം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്. അശരണർക്ക് വീടുവച്ച് നൽകാനും നിർധന രോഗികൾക്ക് ചികിത്സാസഹായവും മരുന്നും എത്തിക്കാനും മുന്നിലുണ്ട്. 2016–--17ലും 2020-–-21ലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന രാജ്യത്തെ ഏറ്റവും പരിശീലന കേന്ദ്രത്തിനുള്ള ട്രോഫിയും 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച സിആർപിഎഫ് കേന്ദ്രത്തിനുള്ള ട്രോഫിയും ലഭിച്ചിട്ടുണ്ട്. പ്രളയ കാലത്ത് കേരളത്തിലെ വിവിധ മേഖലകളിലും ഇവിടുത്തെ ജവാന്മാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്തും നാടിന് കരുതലേകാൻ ജവാന്മാർക്ക് കഴിഞ്ഞിട്ടുണ്ട്
വാർത്താസമ്മേളനത്തിൽ ഡിഐജി പി പി പോളി, ദിലീപ് ശ്രീവാസ്തവ, എം ജി ഡൊമനിക്, കെ എം ബൈജു, എസ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..