കണ്ണൂർ
കോവിഡിൽനിന്നും പ്രളയനാശത്തിൽനിന്നും കര കയറുന്ന കർഷകർക്ക് ഇരുട്ടടിയായി കീടബാധ. ജില്ലയിലെ നെൽപ്പാടങ്ങളിൽ ഓലചുരുട്ടി, കുഴൽപ്പുഴു കീടബാധ രൂക്ഷമായി. മൂടിക്കെട്ടിയ കാലവസ്ഥയിൽ ഇവ വ്യാപിക്കുകയാണ്. കീടബാധയിൽ നെൽച്ചെടി പൂർണമായി നശിക്കുകയാണ്. വെള്ളക്കെട്ടുള്ള പാടത്താണ് ശല്യം കൂടുതലുളളത്. മൂപ്പെത്താത്ത ഞാറുകൾ നട്ട പാടത്തിലും രോഗബാധ ഏറെയാണ്. ഞാറുപറിച്ചുനട്ട് ഒന്നുമുതൽ രണ്ടുമാസംവരെയാണ് കീടബാധയുണ്ടാകുന്നത്. മയ്യിൽ കൃഷി ഭവനുകീഴിലെ നെല്ലിക്കപ്പാലം ചാലവയൽ, ഏന്തിവയൽ, മാന്തവയൽ, കയരളം പാടശേഖരങ്ങളിൽ രോഗബാധ വ്യാപകമായിട്ടുണ്ടെന്ന് കൃഷി ഓഫീസർ എസ് പ്രമോദ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..