11 August Thursday

നഴ്സിങ് സൂപ്രണ്ടുമാരെ നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
പരിയാരം 
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജീവനക്കാരെ സർക്കാർ സർവീസിലേക്ക് ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിൽ രണ്ട്  നഴ്സിങ്  സൂപ്രണ്ടുമാരെ (ഗ്രേഡ് രണ്ട്‌) സർക്കാർ നിയമിച്ചു. ജീവനക്കരെ  ഏറ്റെടുക്കുന്നതിനായി  രണ്ട് ഗ്രേഡ് നഴ്സിങ്‌ സൂപ്രണ്ടുമാരുടെ തസ്തികകൾ നേരത്തെ  സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന്‌ എം വിജിൻ എംഎൽഎ അറിയിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിട്ടം തിരുന്നാൾ ആശുപത്രിയിലുമുള്ള വി എം എമിലി, പി കെ ഗീത എന്നിവർക്കാണ്‌ നിയമനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top