22 October Tuesday

അംഗീകാര നിറവിൽ അരോളി ഹയർ സെക്കൻഡറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019
പാപ്പിനിശേരി
സെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്കുള്ള സംസ്ഥാന പുരസ്കാരം  അരോളി ഹയർ സെക്കൻഡറിക്ക്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്  അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണംചെയ്യും. 1200   വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ കഴിഞ്ഞ ഏതാനും വർഷമായി   കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. വിഷൻ 2020 എന്ന പേരിൽ സമഗ്ര വിദ്യാലയ വികസന മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനത്തിനാണ്  ഊന്നൽ നൽകുന്നത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട്,  ജില്ലാ പഞ്ചായത്ത്, പാപ്പിനിശേരി പഞ്ചായത്ത് എന്നിവ കൂടാതെ പൂർവ വിദ്യാർഥി കൂട്ടായ്‌മയും സ്കൂൾ വികസനത്തിന് സഹായകമായിട്ടുണ്ട്.  
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ രാത്രി  നടത്തിയ പ്രാദേശിക പിടിഎ യോഗങ്ങൾ മാതൃകാപരമായി. 10 ലക്ഷം രൂപ ചെലവിൽ കായിക വികസന വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഷട്ടിൽ കോർട്ട് ഓഡിറ്റോറിയം പണി പൂർത്തീകരിച്ചു. പ്രസിഡന്റ്‌ ടി അജയൻ, പ്രിൻസിപ്പൽ എഴിൽരാജ്, പ്രധാനാധ്യാപിക എ സി സുജിത എന്നിവരാണ്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്‌.
കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനവും അഴീക്കോട്  മണ്ഡലത്തിലെ മികച്ച ഹൈസ്കൂളിനുള്ള പുരസ്കാരവും സ്കൂളിനായിരുന്നു.
പ്രധാന വാർത്തകൾ
 Top