04 August Tuesday

മയ്യഴിപ്പുഴയുടെ തീരം സൗന്ദര്യവൽക്കരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

മയ്യഴിപ്പുഴയോരം സൗന്ദര്യവൽക്കരിക്കുന്നതിന്‌ ന്യൂമാഹിയിൽ ആരംഭിച്ച പ്രവൃത്തി.

 ന്യൂമാഹി

മയ്യഴിപ്പുഴയുടെ തീരത്തിന്‌ ഇനി ഭംഗിയേറും. കഥകൾക്കും സംസ്‌കാരത്തിനും ഊർജമായ പുഴയുടെ തീരം സൗന്ദര്യവൽക്കരിക്കുന്നു. ഇന്റർലോക്ക്‌ പാകി മനോഹരമാക്കുന്ന പ്രവൃത്തി ആരംഭിച്ചു. ജില്ലാ അതിർത്തിയായ മാഹിപ്പാലം മുതൽ 52 മീറ്ററാണ്‌ പുഴയോരത്ത്‌ ആദ്യഘട്ടത്തിൽ ഇന്റർലോക്ക്‌ പതിക്കുന്നത്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവൃത്തി പുരോഗമിക്കുകയാണ്‌. 15 ലക്ഷം രൂപയാണ്‌ മതിപ്പ്‌ ചെലവ്‌. 
താലൂക്ക്‌ വികസന സമിതി യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ വി ചന്ദ്രദാസാണ്‌ തീരസംരക്ഷണത്തിന്‌ പദ്ധതിവേണമെന്ന്‌ ആവശ്യപ്പെട്ടത്‌.  എ എൻ ഷംസീർ എംഎൽഎയുടെ ഇടപെടലോടെ പുഴയോരം സൗന്ദര്യവൽക്കരിക്കാൻ ഫണ്ടും അനുവദിച്ചു. കോവിഡ്‌ വന്നതോടെയാണ്‌ പ്രവൃത്തി വൈകിയത്‌. മലയാള കലാഗ്രാമംവരെ നീളുന്നതാവും പുഴയോര സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാംഘട്ടം.  മാഹിഭാഗത്ത്‌ പുഴയോര നടപ്പാത നിർമാണം അന്തിമഘട്ടത്തിലാണ്‌.  പുഴമലിനീകരണം തടയാനും ജനകീയ ഇടപെടൽ ആവശ്യമാണ്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top