17 September Tuesday

ബിഎസ്‌എൻഎൽ കരാർ തൊഴിലാളി സമരം 32ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
കണ്ണൂർ
ബിഎസ്‌എൻഎൽ കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സമരം 31 നാൾ പിന്നിട്ടു. നാലുമാസമായി വേതനം നൽകാതിരിക്കുകയും  ഒരു മാനദണ്ഡവുമില്ലാതെ പിരിച്ചുവിടുകയും ചെയ്‌തതിനെതിരെയാണ്‌ കണ്ണൂർ ജനറൽ മാനേജർ ഓഫീസിന് മുന്നിൽ സത്യഗ്രഹം. ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ്‌ സമരം. 
ബുധനാഴ്‌ച സത്യഗ്രഹം എഐബിഡിപിഎ കണ്ണൂർ അസി. സെക്രട്ടറി സി വിജയൻ ഉദ്ഘാടനം ചെയ്തു, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ബിഎസ്‌എൻഎൽഇയു സർക്കിൾ പ്രസിഡന്റ്‌ പി മനോഹരൻ,  വി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം പി രാജൻ അധ്യക്ഷനായി. വിശ്വകുമാർ സ്വാഗതവും എം പ്രകാശൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top