കണ്ണൂർ
തണ്ണീർത്തട ദിനാചരണത്തിന് തുടക്കമിട്ട് കണ്ടൽ വനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ഹരിതകേരള മിഷൻ. ഫെബ്രുവരി രണ്ടിന്റെ ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായാണ് വിവിധ സംഘടനകളുമായി സഹകരിച്ച് എരഞ്ഞോളി
പഞ്ചായത്തിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിനു സമീപത്തെ കണ്ടൽക്കാടുകൾ ശുചീകരിച്ചത്. വൈവിധ്യമാർന്ന കണ്ടൽചെടികളുള്ള പ്രദേശം മാലിന്യം വലിച്ചെറിയുന്നതിനാൽ വൻ ദുരന്തഭീഷണി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷൻ, കേരള വനം വന്യജീവി വകുപ്പ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, എരഞ്ഞോളി പഞ്ചായത്ത് എന്നിവ സംയുക്തമായി മാംഗ്രൂവ് ക്ലീൻ അപ്പ് ഡ്രൈവ് എന്ന പേരിൽ ശുചീകരണപരിപാടി സംഘടിപ്പിച്ചത്.
തലശേരി സബ്കലക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ അധ്യക്ഷയായി. കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്, അസി. കൺസർവേറ്റർ എം രാജീവൻ എന്നിവർ സംസാരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അഖിൽ നാരായണൻ, സുധീർ, പി സുരേഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു, ഡോ. സംഗീത സുധീർ, വിമൽ എന്നിവർ പങ്കെടുത്തു. ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ സ്വാഗതവും വൈൽഡ്‌ലൈഫ് ട്രസ്റ്റ് സ്റ്റേറ്റ് ഫെസിലിറ്റേറ്റർ എം രമിത് നന്ദിയും പറഞ്ഞു. ബുധൻ പകൽ മൂന്നിന് ഏഴോം പഞ്ചായത്തിലും കണ്ടൽവനം ശുചീകരണ പരിപാടി സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..