11 July Saturday

ആവേശമായി സിഐടിയു സുവർണ ജൂബിലി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 

 
ഇടുക്കി
സിഐടിയു സുവർണ ജൂബിലി സമുചിതമായി തൊഴിലിടങ്ങളിൽ ആചരിച്ചു. എസ്‌റ്റേറ്റ്‌ ഡിവിഷനുകളിലും ഘടക യൂണിയനുകളിലും പതാക ഉയർത്തലും ചടങ്ങുകളും നടന്നു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ എസ്‌ മോഹനൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ്‌ പി എസ്‌ രാജൻ, ജില്ലാ ട്രഷറർ കെ വി ശശി എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരുന്നു ചടങ്ങുകൾ. അടിമാലി ഏരിയയിൽ തോട്ടംമേഖലയിലും മറ്റ് തൊഴിൽ കേന്ദ്രങ്ങളിലും പതാക ഉയർത്തി. അടിമാലി, ഇരുമ്പുപാലം, പത്താംമൈൽ, കല്ലാർകുട്ടി, വെള്ളത്തൂവൽ, ആനച്ചാൽ, കുഞ്ചിത്തണ്ണി, കല്ലാർ, മാങ്കുളം മേഖലകളിൽ വിവിധ വിഭാഗം തൊഴിലാളികൾ പങ്കെടുത്തു. 
  അടിമാലി ടൗണിൽ സിഐടിയു ഏരിയ പ്രസിഡന്റ് എം കമറുദീൻ പതാക ഉയർത്തി. സി ഡി ഷാജി, പി കെ ബഷീർ, പി ഒ ജോസ് എന്നിവർ പങ്കെടുത്തു. സിഐടിയു വണ്ടൻമേട് ഏരിയ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന എല്ലാ തൊഴിലാളി കേന്ദ്രങ്ങളിലും പതാക ഉയർത്തി. അണക്കരയിൽ ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയൻ, ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ കേന്ദ്രങ്ങളിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എസ് ബിസി പതാക ഉയർത്തി. വണ്ടിപ്പെരിയാറിൽ സിഐടിയു പീരുമേട‌് ഏരിയ സെക്രട്ടറി എം തങ്കദുര പതാക ഉയർത്തി. സിഐടിയു വാർഷികദിനാചരണത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ, കുമളി, പീരുമേട‌്, പാമ്പനാർ എന്നിവിടങ്ങളിൽ പതാക ഉയർത്തലും സാമൂഹിക അകലം പാലിച്ചുള്ള യോഗവും ചേർന്നു.ഏലപ്പാറ ഏരിയയിൽ കൊക്കയാർ, ഉപ്പുതറ, എലപ്പാറ, പെരുവന്താനം എന്നിവിടങ്ങളിൽ സിഐടിയു സ്ഥാപകദിനം സമുചിതമായി ആചരിച്ചതായി ഏരിയ സെക്രട്ടറി സി സിൽവസ്റ്റർ അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top