ഇടുക്കി
ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി അവസാനത്തെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തേനി സ്റ്റേഷനില്‍ നിന്ന് റെയില്‍വേ ജീവനക്കാരെയുമായി മൂന്ന് കോച്ചുകളുള്ള ട്രെയിന്‍ ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷനിലെത്തി. തേനി മുതല്‍ ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷന്‍ വരെയുള്ള 17 കിലോമീറ്റര്‍ ബ്രോഡ്ഗേജ് പാതയുടെ ശേഷി പരിശോധിക്കുന്നതിനാണ് റെയില്‍വേ സൗത്ത് സോണ്‍ സുരക്ഷ കമീഷണറുടെ മേല്‍നോട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തിയത്. ബോഡിനായ്ക്കന്നൂരിൽ നാട്ടുകാര്‍ക്ക് ട്രെയിനിന്റെ അകത്ത്‍ കയറി കാണുന്നതിന് അവസരം നല്‍കി.
മധുര–-ബോഡിനായ്ക്കന്നൂർ റെയിൽപാത 91 കിലോ മീറ്ററാണ് ഇതിൽ ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോ മീറ്റർ ഭാഗത്ത് അതിവേഗ പരീക്ഷണ ഓട്ടം നേരത്തെ പൂർത്തിയായിരുന്നു. റെയിൽപാത എത്തിയതോടെ വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടുക്കിക്ക് സാധിക്കും. ബോഡിനായ്ക്കന്നൂരിലെത്തുന്ന സഞ്ചാരികൾക്ക് എളുപ്പത്തിൽ ബോഡിമെട്ട് വഴി കേരളത്തിൽ എത്തിച്ചേരാം. സുഗന്ധവ്യഞ്ജന വ്യാപാരത്തിനും ശബരിമല, പളനി തീർഥാടകർക്കും ഏറെ ഗുണകരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..