17 January Sunday

വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന്‌ പ്രോത്സാഹനം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
മറയൂർ
യുഡിഎഫ് ഭരണകാലത്ത് ഹോർട്ടികോർപ്പിലൂടെ അനുവദിച്ച കോടിക്കണക്കിന്‌ രൂപ ഒരിക്കലും കർഷകർക്ക് ഗുണകരമായിരുന്നില്ല. ഗുണഭോക്താക്കളോട്‌ ആലോചിക്കുക പോലും ചെയ്യാതെ അനാവശ്യ നിർമാണപ്രവർത്തനങ്ങൾ നടത്തി പാഴാക്കി. കർഷകർക്ക് പ്രഖ്യാപനങ്ങൾ മാത്രം നൽകുന്ന സ്ഥാപനമായിരുന്നു ഹോർടികോർപ്‌. കാബേജ്, കാരറ്റ് എന്നിവ വാങ്ങാൻ ആളില്ലാതെ പാടങ്ങളിൽ കിടന്ന്‌ നശിക്കുന്നതും പതിവായിരുന്നു. തമിഴ്നാട്ടിൽനിന്ന്‌ വിഷലിപ്തമായ പച്ചക്കറികൾ ഇറക്കുമതി ചെയ്യുമ്പോഴായിരുന്നു അഞ്ചുനാട് മേഖലയിലെ പച്ചക്കറികൾ പാടത്തുകിടന്ന് ചീഞ്ഞു നശിച്ചത്‌. സംസ്ഥാനത്തും കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലും എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെയാണ് കർഷകർക്ക് ആശ്വാസമായത്. എസ് രാജേന്ദ്രൻ എംഎൽഎ കർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെ മന്ത്രി വി എസ്‌ സുനിൽകുമാർ നേരിട്ടെത്തി കർഷകരുമായി ആശയവിനിമയം നടത്തി. കാന്തല്ലൂരിൽ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറികളും ഹോർട്ടികോർപ് ‌സംഭരിക്കുമെന്ന്‌ മന്ത്രി ഉറപ്പുനൽകി. വീഴ്ചവന്ന ഘട്ടങ്ങളിൽ എംഎൽഎയും മന്ത്രിയും നേരിട്ട് ഇടപ്പെട്ടതോടെ സംഭരണവും വിതരണത്തിലും കൃത്യത കൈവരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top